LiveTV

Live

Entertainment

ആമസോണ്‍ ഷോയില്‍  നിന്ന് ഇര്‍ഫാന്‍ ഖാന്‍ പിന്‍മാറി

 ആമസോണ്‍ ഷോയില്‍  നിന്ന് ഇര്‍ഫാന്‍ ഖാന്‍ പിന്‍മാറി

അര്‍ബുദ ബാധിതനായി ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍, എ.ഐ.ബി (AIB)യുടെ ആമസോണ്‍ വെബ് സീരിസായ ‘ഗോര്‍മിന്റില്‍’(Gormint) നിന്നും പിന്‍മാറി. തിങ്കളാഴ്ച്ച പുറത്തു വന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഠിനമായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോയി കൊണ്ടിരിക്കുന്നതെന്നും നിലവില്‍ അഭിനയ രംഗത്തു നിന്ന് മാറി നില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചിലാണ് ഇര്‍ഫാന് ന്യൂറോഎന്‍ഡൊക്രൈന്‍ (neuroendocrin) ട്യൂമര്‍ സ്ഥിരീകരിച്ചത്.

 ആമസോണ്‍ ഷോയില്‍  നിന്ന് ഇര്‍ഫാന്‍ ഖാന്‍ പിന്‍മാറി

ഇര്‍ഫാന്‍ ഖാനെ കേന്ദ്ര കഥാപാത്രമാക്കി, ഈ വര്‍ഷം ആമസോണ്‍ പ്രൈം വഴി റിലീസിനെത്തിക്കാന്‍ ഉദ്ദേശിച്ചിരുന്ന രാഷട്രീയ ആക്ഷേപഹാസ്യ പരിപാടിയായിരുന്നു ‘ഗോര്‍മിന്റ്’. ഇര്‍ഫാന്റെ അഭാവം വലിയ ശൂന്യതയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും, എങ്കിലും അദ്ദേഹം തങ്ങളുടെ ഭാഗമായി തന്നെ തുടരുമെന്നും എ.ഐ.ബിയുടെയും ആമസോണിന്റെയും വക്താക്കള്‍ അറിയിച്ചു.

ആകര്‍ഷ് ഖുരാന സംവിധാനം ചെയ്ത, ദുല്‍ഖര്‍ സല്‍മാനും മിഥിലാ പല്‍ക്കറിനുമൊപ്പമുള്ള കാര്‍വാന്‍ ആണ് ഇര്‍ഫാന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.