LiveTV

Live

Entertainment

ദുരിതാശ്വാസനിധിയിലേക്ക് മമ്മൂട്ടി 15 ലക്ഷവും ദുല്‍ഖര്‍ 10 ലക്ഷവും നല്‍കി

വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ സിനിമാ നടന്‍ മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി

ദുരിതാശ്വാസനിധിയിലേക്ക് മമ്മൂട്ടി 15 ലക്ഷവും ദുല്‍ഖര്‍ 10 ലക്ഷവും നല്‍കി

സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ സിനിമാ നടന്‍ മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മമ്മൂട്ടി 15 ലക്ഷവും ദുല്‍ഖര്‍ 10 ലക്ഷവുമാണ് സംഭാവന നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്‍ നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം ജില്ലാ കലക്ടറുമായി പങ്കുവെച്ചു. ജില്ലാ ഭരണകൂടം കൈക്കൊള്ളുന്ന നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

ദുരിതാശ്വാസ നിധിയിലേക്ക് നിരവധി താരങ്ങള്‍ ഇതിനകം സംഭാവന നല്‍കിയിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കും. തമിഴ് നടന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപയാണ് നല്‍കിയത്. തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട അഞ്ച് ലക്ഷം രൂപ നല്‍കി.