LiveTV

Live

Entertainment

സോയാ ഫാക്ടറില്‍ അഭിനയിക്കുന്നത് കോഹ്‍ലിയായിട്ടല്ലെന്ന് ദുല്‍ഖര്‍ 

സോനം കപൂര്‍ നായികയാകുന്ന സോയാ ഫാക്ടര്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. വിരാട് കോഹ്‍ലിയായിട്ടാണ് ദുല്‍ഖറെത്തുന്നത് എന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഈ അഭ്യൂഹം ദുല്‍ഖര്‍ തള്ളി.

സോയാ ഫാക്ടറില്‍ അഭിനയിക്കുന്നത് കോഹ്‍ലിയായിട്ടല്ലെന്ന് ദുല്‍ഖര്‍ 

കര്‍വാന് പിന്നാലെ മറ്റൊരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സോനം കപൂര്‍ നായികയാകുന്ന സോയാ ഫാക്ടര്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. വിരാട് കോഹ്‍ലിയായിട്ടാണ് ദുല്‍ഖറെത്തുന്നത് എന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഈ അഭ്യൂഹം ദുല്‍ഖര്‍ തള്ളി.

അനുജ ചൌഹാന്‍റെ ദ സോയാ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. സോയാ ഫാക്ടര്‍ എഴുതപ്പെട്ടത് ഏറെക്കാലം മുമ്പാണെന്നും അത് ഏതെങ്കിലും പ്രത്യേക ക്രിക്കറ്റ് താരത്തെ കുറിച്ചുള്ളതല്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. അത് കഥയാണ്. നടന്ന സംഭവമല്ല. ഈ മാസം അവസാനം സിനിമയുടെ ഷൂട്ടിങ് തുടങ്ങും എന്നല്ലാതെ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ദുല്‍ഖര്‍ വ്യക്തമാക്കിയില്ല. സോയാ സോളങ്കി എന്ന പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യമായി മാറുന്നതാണ് നോവലിന്റെ ഉള്ളടക്കം.

ഇനി ബോളിവുഡിലാണോ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന ചോദ്യത്തിന് താന്‍ മലയാള സിനിമയുടെ ഭാഗമാണെന്നും പ്രഥമ പരിഗണന മലയാള സിനിമയ്ക്ക് തന്നെയാണെന്നും ദുല്‍ഖര്‍ പറഞ്ഞു. എന്നാല്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഭാഷ ഒരു മാനദണ്ഡമായിരിക്കില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.