LiveTV

Live

Entertainment

കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം: ഇന്ദ്രന്‍സ് 

നിറഞ്ഞ ഹര്‍ഷാരവങ്ങള്‍ക്കിടയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്

കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം: ഇന്ദ്രന്‍സ് 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ സൂപ്പര്‍താരം മോഹന്‍ലാലാണ് മുഖ്യാതിഥി ആയിരുന്നെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ ഏവരുടെയും ശ്രദ്ധ നേടിയത് ഇന്ദ്രന്‍സ് ആയിരുന്നു. ഇന്ദ്രന്‍സിന്റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം സദസില്‍ നിറഞ്ഞ കയ്യടിയായിരുന്നു. നിറഞ്ഞ ഹര്‍ഷാരവങ്ങള്‍ക്കിടയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്.

കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം: ഇന്ദ്രന്‍സ് 

‘കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ’ സമ്മതിക്കണം എന്ന് ഇന്ദ്രന്‍സിന്റെ ഡയലോഗ് നിറഞ്ഞ ചിരിയോടെയാണ് സദസ് സ്വീകരിച്ചത്. ആളൊരുക്കം ചിത്രത്തിലെ പപ്പു പിഷാരടി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.

Also read: കലാകാരന്മാര്‍ക്ക് വിമര്‍ശനം ഉള്‍ക്കൊള്ളാനാകുന്നില്ല: ഇന്ദ്രന്‍സ്

Also read: വസ്ത്രാലങ്കാരത്തില്‍ തുടങ്ങി മികച്ച നടനില്‍ എത്തിയ ഇന്ദ്രന്‍സ്

Also read: അവാര്‍ഡ് അപ്രതീക്ഷിതമായിരുന്നുവെന്നും സന്തോഷമുണ്ടെന്നും ഇന്ദ്രന്‍സ്