LiveTV

Live

Entertainment

മുഖ്യാതിഥി വിവാദത്തില്‍ മറുപടി പറഞ്ഞ് മോഹന്‍ലാല്‍

മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയാക്കിയതിനെ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ന്യായീകരിച്ചു. മോഹന്‍ലാലിനെ പങ്കെടുപ്പിക്കാനെടുത്ത തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്ന് കെ മുരളീധരന്‍ എംഎല്‍എയും

മുഖ്യാതിഥി വിവാദത്തില്‍ മറുപടി പറഞ്ഞ് മോഹന്‍ലാല്‍

സഹപ്രവര്‍ത്തകര്‍ അവാര്‍ഡ് വാങ്ങിക്കുന്നത് കാണാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് മോഹന്‍ലാല്‍. ചലച്ചിത്ര പുരസ്‌കാരവേദിയില്‍ മുഖ്യാതിഥിയായി പങ്കെടുത്താണ് തനിക്കെതിരെ ഉയര്‍ന്ന വിവാദത്തിന് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയാക്കിയതിനെ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ന്യായീകരിച്ചു.

ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയാല്‍ അവാര്‍ഡ് ജേതാക്കളുടെ പ്രസക്തി നഷ്ടമാകുമെന്നായിരുന്നു ഒരു വിഭാഗം ചലച്ചിത്രപ്രവര്‍ത്തകരുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കി. അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് വിവാദത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കി. മോഹന്‍ലാലിനെ ക്ഷണിച്ചതിന്റെ കാരണം മുഖ്യമന്ത്രി ഇങ്ങനെ വിശദീകരിച്ചു.

മോഹന്‍ലാലിന്റെ സാന്നിധ്യം പുരസ്‌കാര ജേതാക്കള്‍ ഊര്‍ജ്ജം പകരുമെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലനും മോഹന്‍ലാലിനെ പങ്കെടുപ്പിക്കാനെടുത്ത തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്ന് കെ മുരളീധരന്‍ എംഎല്‍എയും പറഞ്ഞു.