LiveTV

Live

Entertainment

അനിമേഷന്‍ ചിത്രം സ്മോൾ ഫൂട്ട് തിയറ്ററുകളിലേക്ക്

സ്മോൾ ഫൂട്ട് എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്തത് കെയ്റേ ക്രിക്പാട്രിക് ആണ്

അനിമേഷന്‍ ചിത്രം സ്മോൾ ഫൂട്ട് തിയറ്ററുകളിലേക്ക്

കുട്ടികൾക്ക് പ്രിയപ്പെട്ട ത്രീഡി അനിമേഷൻ കോമഡി ഗണത്തിൽ നിന്ന് ഒരു ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തുന്നു. സ്മോൾ ഫൂട്ട് എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്തത് കെയ്റേ ക്രിക്പാട്രിക് ആണ്.

മിഗോ എന്ന മ‍ഞ്ഞുമനുഷ്യന്റെയും സ്മോൾ ഫൂട്ടിന്റെയും കഥയാണ് സ്മോൾ ഫൂട്ട്. എപ്പോഴും പറ്റിച്ച് രക്ഷപെടുന്ന സ്മോൾ ഫൂട്ട് എന്നറിയപ്പെടുന്ന മനുഷ്യനെ കണ്ടുപിടിക്കാനുള്ള മിഗോയുടെ ശ്രമമാണ് ചിത്രത്തിൽ .കെയ്റേ ക്രിക്പാട്രിക് ആണ് സ്മോൾ ഫൂട്ട് സംവിധാനം ചെയ്തത്. നടൻ ചാനിങ് ടാടൂൻ ആണ് മിഗോക്ക് ശബ്ദം നൽകിയത്.. സ്മോൾ ഫൂട്ടിന് ജെയിംസ് കോർഡനും ശബ്ദം നൽകിയിരിക്കുന്നു.

ഗ്ലെൻ ഫികാര, ജോൺ റെക്വ, കെയ്റേ ക്രിക്പാട്രിക് എന്നിവർ ചേർന്ന് കഥ എഴുതിയിരിക്കുന്നു. കെയ്റേ ക്രിക്പാട്രികും ക്ലാരെ സേറയും ചേർന്നാണ് തിരക്കഥയെഴുതിയത്. വാർണർ ബ്രോസ് പിക്ചേഴ്സ് ഒരുക്കിയ ചിത്രം സെപ്തംബർ 28 ന് റിലീസ് ചെയ്യും.