LiveTV

Live

Entertainment

സുഡാനിയിലെ ഉമ്മമാരും പിന്നെ പൌളി വില്‍സണും സേതുലക്ഷ്മിയും; ഡാകിനിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ഉര്‍വശി തിയറ്റേഴ്സും ബി. രാകേഷിന്റെ യൂണിവേഴ്സല്‍ സിനിമയും ചേര്‍ന്നാണ് നിര്‍മാണം. ഫ്രൈഡേ ഫിലിം ഹൌസ് ആയിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തിക്കുക

സുഡാനിയിലെ ഉമ്മമാരും പിന്നെ പൌളി വില്‍സണും സേതുലക്ഷ്മിയും; ഡാകിനിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ ഒരുക്കുന്ന ഡാകിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിലെ മൂന്ന് പ്രമുഖ ബാനറുകള്‍ ഡാകിനിക്കായി ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ഉര്‍വശി തിയറ്റേഴ്സും ബി. രാകേഷിന്റെ യൂണിവേഴ്സല്‍ സിനിമയും ചേര്‍ന്നാണ് നിര്‍മാണം. ഫ്രൈഡേ ഫിലിം ഹൌസ് ആയിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തിക്കുക.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ഉമ്മമാരുടെ വേഷത്തിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരനും ചിത്രത്തില്‍ എത്തുന്നുണ്ട്. കൂടെ പൌളി വല്‍സന്‍, സേതുലക്ഷ്മി എന്നിവരുമുണ്ട്. കേന്ദ്ര കഥാപാത്രങ്ങളായ നാല് മുത്തശ്ശിമാരെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്.

സൂരജ് വെഞ്ഞാറന്മൂട് , ചെമ്പൻ വിനോദ് ജോസ് , അലൻസിയർ , ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഛായാഗ്രഹണം അലക്സ് പുളിക്കല്‍. അപ്പു ഭട്ടതിരിയാണ് ചിത്രസംയോജനം നടത്തുന്നത്. സംഗീതം രാഹുൽ രാജ്.