LiveTV

Live

Entertainment

കാര്‍വാന്‍ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ഇര്‍ഫാന്‍ ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍, മിഥില പാര്‍ക്കര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍ 

കാര്‍വാന്‍ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ഇര്‍ഫാന്‍ ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍, മിഥില പാര്‍ക്കര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആകര്‍ഷ് ഖുറാന സംവിധാനം ചെയ്ത കാര്‍വാന്‍ എന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസായ ചിത്രം 1.50 കോടിയാണ് ആദ്യ ദിനത്തില്‍ സ്വന്തമാക്കിയത്. മൂന്ന് ചിത്രങ്ങളാണ് ബി-ടൗണില്‍ നിന്ന് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയത്. ഫന്നേഖാന്‍, മുല്‍ക് എന്നിവയായിരുന്നു മറ്റു രണ്ട് ചിത്രങ്ങള്‍. കാര്‍വാന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കാര്‍വാന്‍ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

അതേസമയം അടുത്തിടെ റിലീസായ ഇര്‍ഫാന്‍ ഖാന്‍ ചിത്രങ്ങളെ അപേക്ഷിച്ച് കാര്‍വാന് ആദ്യ ദിന കളക്ഷന്‍ നേടാനായില്ല. ഇര്‍ഫാന്റെ ഇതിന് മുമ്പത്തെ ചിത്രം ബ്ലാക്ക്‌മെയില്‍ 2.81 കോടിയും ഹിന്ദി മീഡിയം 2.81 കോടിയും ക്വരിബ് ക്വരിബ് സിംഗിള്‍ 1.75 കോടിയും ആദ്യ ദിനത്തില്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ക്യാന്‍സര്‍ ബാധിതനായതിനാല്‍ ഇര്‍ഫാന് ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകളില്‍ പങ്കെടുക്കാനായില്ല. ചിത്രത്തിന്റെ കളക്ഷനെ ഇത് ബാധിച്ചിക്കാമെന്ന അഭിപ്രായം ഉണ്ട്. മാത്രമല്ല കാര്‍വാനൊപ്പം ഇറങ്ങിയ ഫന്നേഖാനില്‍ വന്‍ താര നിര അണി നിരന്നതിനാല്‍ സ്വാഭാവികമായും പ്രേക്ഷകരുടെ ഫസ്റ്റ് ചോയിസ് ആ ചിത്രമായിരിക്കും. അനില്‍ കപൂര്‍, ഐശ്വര്യ റായ് ബച്ചന്‍, രാജ്കുമാര്‍ റാവു എന്നിവരാണ് ഈ ചിത്രത്തിലെ താരങ്ങളാവും.

ഫന്നേഖാന് 2.15 കോടിയാണ് നേടിയത്. ഇത്രയും താരങ്ങളുണ്ടായിട്ടും 2.15 കോടി എന്നത് കുവാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള സംസാരം. അതേസമയം മുല്‍ക് 1.60 കോടി നേടി. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിഷി കപൂര്‍, തപ്‌സി പാനു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനതാരങ്ങള്‍.