LiveTV

Live

Entertainment

വാരിക്കുഴിയിലെ കൊലപാതകത്തിലെ ഗാനം കാണാം

അമിത്‌ ചക്കാലക്കൽ നായകനാകുന്ന സിനിമയുടെ റിലീസ് സെപ്തംബർ ഏഴിനാണ്.

വാരിക്കുഴിയിലെ കൊലപാതകത്തിലെ  ഗാനം കാണാം

‌രജീഷ്‌ മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തിലെ ഗാനം പുറത്തിറങ്ങി. അമിത്‌ ചക്കാലക്കൽ നായകനാകുന്ന സിനിമയുടെ റിലീസ് സെപ്തംബർ ഏഴിനാണ്.

മെജോ ജോസഫ് സംഗീതം ഒരുക്കിയ ഗാനമാണ് റിലീസ് ചെയ്തത്. കെയർ ഓഫ് സൈറാ ബാനുവിന് ശേഷം മെജോ ജോസഫ് സംഗീതം നൽകുന്ന ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. ജോഫി തരകന്‍റെ വരികൾ ആലപിച്ചത് വൈഷ്‍ണവ് ഗിരീഷ്, വിപിൻ സേവ്യർ, അഞ്ജു ജോസഫ് എന്നിവർ ചേർന്നാണ്.

ലാൽ ബഹദൂർ ശാസ്ത്രിക്ക് ശേഷം രജീഷ്‌ മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കൊലപാതകം ഒറ്റപ്പെട്ട ഒരു തുരുത്തിനെ എങ്ങനെ ഉറക്കമില്ലാത്തതാക്കുന്നു എന്ന് സിനിമ പറയുന്നു.

പുരോഹിതന്‍റെ വേഷത്തിലാണ് അമിത് എത്തുന്നത്. ദിലീഷ്‌ പോത്തൻ, ലാൽ, അങ്കമാലി ഡയറീസ്‌ ഫെയിം കിച്ചു ടെലസ്, സുധി കോപ്പ, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിലുണ്ട്.