‘കളരിയടവും ചുവടിനഴകും’.. കായംകുളം കൊച്ചുണ്ണിയിലെ ആദ്യ ഗാനമെത്തി
കളരിയടവും ചുവടിനഴകും എന്നുതുടങ്ങുന്ന ഗാനം വിജയ് യേശുദാസും ശ്രേയ ഘോഷാലുമാണ് ആലപിച്ചത്.

റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കളരിയടവും ചുവടിനഴകും എന്നുതുടങ്ങുന്ന ഗാനം വിജയ് യേശുദാസും ശ്രേയ ഘോഷാലുമാണ് ആലപിച്ചത്. ഷോബിന്‍ കണ്ണങ്ങാട്ടിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഗോപി സുന്ദറാണ്.
നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയായി വെള്ളിത്തിരയിലെത്തുന്നത്. പ്രിയാ ആനന്ദാണ് ചിത്രത്തിലെ നായിക. ഇത്തിക്കരപക്കിയായി അതിഥി വേഷത്തില്‍ മോഹന്‍ലാലെത്തും. ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. 45 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.