LiveTV

Live

Entertainment

നിലാപക്ഷികള്‍ ഒരേ യാത്രയില്‍...മറഡോണയിലെ പാട്ട് കാണാം

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്

 നിലാപക്ഷികള്‍ ഒരേ യാത്രയില്‍...മറഡോണയിലെ പാട്ട് കാണാം

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രം മറഡോണയിലെ നിലാപക്ഷികള്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. സുഷിന്‍ ശ്യാം, നേഹ എസ്.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്.

പുതുമുഖ സംവിധായകനായ വിഷ്ണു നാരായണനാണ് മറഡോണയുടെ സംവിധാനം. ടൊവിനോ ആണ് ടൈറ്റില്‍ വേഷത്തില്‍. ശരണ്യ ആര്‍. നായരാണ് നായിക. ചെമ്പന്‍ വിനോദ് ജോസ്, ലിയോണ് ലിഷോയ്, ഷാലു റഹീം എന്നിവരാണ് മറ്റ് താരങ്ങള്‍. എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Also read: മറഡോണയും മാത്തനും തമ്മിലെന്ത്?