LiveTV

Live

Entertainment

മമ്മൂട്ടിയുടെ മധുരരാജ: ഫസ്റ്റ് ലുക്ക് പുറത്ത് 

പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ

മമ്മൂട്ടിയുടെ മധുരരാജ: ഫസ്റ്റ് ലുക്ക് പുറത്ത് 

തിയേറ്ററുകളില്‍ ആരവം തീര്‍ത്ത പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേരും ഫസ്റ്റ്‌ലുക്കും പുറത്ത്. മധുരരാജ എന്നാണ് ചിത്രത്തിന്റെ പേര്. ആദ്യ ഭാഗത്തിലേത് പോലെ മാസ് ലുക്കില്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും മമ്മൂട്ടി എത്തുന്നത്. നെല്‍സണ്‍ ഐപ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്തതും വൈശാഖ് ആയിരുന്നു. ടോമിച്ചന്‍ മുളക്പാടം ആയിരുന്നു പോക്കിരിരാജയുടെ നിര്‍മ്മാണം. ഉദയകൃഷ്ണയുടെതാണ് കഥയും തിരക്കഥയും. സംഘട്ടനം പീറ്റര്‍ ഹെയിന്‍. പൃഥ്വിരാജും പോക്കിരിരാജയിലെ പ്രധാന താരമായിരുന്നു. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മധുരരാജ.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ റെക്കോര്‍ഡ് പുലിമുരുകന്റെ പേരിലാണ്. പീറ്റര്‍ ഹെയിനും വൈശാഖും പുലിമുരുകന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും മധുരരാജക്കുണ്ട്. അതുകൊണ്ട് തകര്‍പ്പന്‍ സംഘട്ടനം തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. ആക്ഷന് പ്രധാന്യം നല്‍കിയൊരു കുടുംബ ചിത്രം കൂടിയായിരുന്നു പോക്കിരിരാജ. സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍, നെടുമുടി വേണു, റിയാസ് ഖാന്‍. ശ്രിയ ശരണ്‍, സിദ്ദീഖ്, ബിന്ദു പണിക്കര്‍, വിജയരാഘവന്‍ എന്നിവരായിരുന്നു പോക്കിരിരാജയിലെ പ്രധാന താരങ്ങള്‍. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ആരൊക്കെ ഉണ്ടാവുമെന്ന് അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. പൂർണമായും രാജയെ ചുറ്റി പറ്റിയാകും ചിത്രത്തിന്‍റെ കഥയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം . ചിത്രീകരണം ഉടന്‍ ആരംഭിക്കും.