LiveTV

Live

Entertainment

കുട്ടനാട്ടുകാരനായി മമ്മൂട്ടി; ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ടീസര്‍ കാണാം

അനന്ത വിഷന്‍സിന്റെ ബാനറില്‍ പി.കെ മുരളീധന്‍, ശാന്ത മുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

 കുട്ടനാട്ടുകാരനായി മമ്മൂട്ടി; ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ടീസര്‍ കാണാം

വള്ളംകളിയും പാട്ടുമൊക്കെയായി തനി കുട്ടനാട്ടുകാരനായി മമ്മൂക്കയെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ടീസര്‍ പുറത്തിറങ്ങി. തിരക്കഥാകൃത്തായ സേതു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായാണ് തിയറ്ററുകളിലെത്തുന്നത്. റായ് ലക്ഷ്മി, അനു സിതാര, ഷംന കാസിം, ലാലു അലക്സ്, നെടുമുടി വേണു, വിവേക് ഗോപന്‍, ജേക്കബ് ഗ്രിഗറി, ജുഡ് ആന്റണി, നന്ദന്‍ ഉണ്ണി, ബാലാജി ശര്‍മ്മ, ഷാഹിന്‍ സിദ്ധിഖ്, ജയന്‍ ചേര്‍ത്തല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അനന്ത വിഷന്‍സിന്റെ ബാനറില്‍ പി.കെ മുരളീധന്‍, ശാന്ത മുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, ഷിന്‍സോണ്‍ പൂവത്തിങ്കല്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം നല്‍കുന്നു. ക്യാമറ പ്രദീപ് നായര്‍.

Also read: മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗ്; ഫസ്റ്റ് ലുക്കെത്തി