LiveTV

Live

Entertainment

വാരിക്കുഴിയിലെ കൊലപാതകം സെപ്തംബര്‍ 7നെത്തും

രഹസ്യത്തിന്റെ ചുരുളുകൾ അഴിഞ്ഞ്, മറനീക്കി സെപ്തംബര്‍ 7ന് വാരിക്കുഴിയിലെ കൊലപാതകം തിയേറ്ററുകളിലേക്ക് 

വാരിക്കുഴിയിലെ കൊലപാതകം സെപ്തംബര്‍ 7നെത്തും

നവാഗതനായ രാജേഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ‘വാരിക്കുഴിയിലെ കൊലപാതകം’ സെപ്തംബര്‍ 7 ന് തിയേറ്ററുകളിലേക്ക്. അമിത് ചക്കാലക്കലാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനും സംവിധായകനുമായ ദിലീഷ് പോത്തനും മുഖ്യവേഷത്തിലെത്തുന്നു.

നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മണിയന്‍ പിള്ളയുടെ കഥാപാത്രം പറഞ്ഞ വാരിക്കുഴിയിലെ കൊലപാതകമെന്ന കഥ പ്രേക്ഷകര്‍ മറന്ന് കാണില്ല. ആ പേരില്‍ തന്നെയാണ് സിനിമ. എന്നാല്‍ മണിയന്‍പിള്ള മമ്മൂട്ടിയോട് പറഞ്ഞ കഥയല്ല വാരിക്കുഴിയിലെ കൊലപാതകമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയത്.

എന്തായാലും രഹസ്യത്തിന്റെ ചുരുളുകൾ അഴിഞ്ഞ്, മറനീക്കി സെപ്തംബര്‍ 7ന് സത്യം പുറത്തുവരുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

രഹസ്യത്തിന്റെ ചുരുളുകൾ അഴിയുകയാണ്... മറനീക്കി സത്യം പുറത്ത് വരുന്നു... വാരിക്കുഴിയിലെ കൊലപാതകം സെപ്റ്റംബർ 7 മുതൽ...

Posted by Vaarikkuzhiyile Kolapathakam on Sunday, July 22, 2018