LiveTV

Live

Entertainment

‘തുള്ളിമഴവെള്ളം തെന്നിയൊഴുകുമ്പോള്‍..’ എന്നാലും ശരതിലെ രണ്ടാമത്തെ ഗാനവും എത്തി

ബാലചന്ദ്രമേനോൻ രചന നിർവഹിച്ച് സംവിധാനം ചെയ്ത എന്നാലും ശരത്തിൽ ചാർലി ജോ, നിധി അരുൺ, നിത്യ നരേഷ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ. സുപ്രധാന കഥാപാത്രമായി ബാലചന്ദ്രമേനോനും ചിത്രത്തിലുണ്ട്.

‘തുള്ളിമഴവെള്ളം തെന്നിയൊഴുകുമ്പോള്‍..’ എന്നാലും ശരതിലെ രണ്ടാമത്തെ ഗാനവും എത്തി

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്യുന്ന എന്നാലും ശരതിലെ രണ്ടാമത്തെ ഗാനവും എത്തി. തുള്ളിമഴ എന്ന് പേരിട്ട ഗാനം ശ്വേത മോഹനാണ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ് എഴുതിയ മനോഹരഗാനമാണ് പുറത്തുവന്നത്. ഔസേപ്പച്ചൻ ഗാനത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നു. ശ്വേത മോഹനാണ് ഗാനം ആലപിച്ചത്.

ബാലചന്ദ്രമേനോൻ രചന നിർവഹിച്ച് സംവിധാനം ചെയ്ത എന്നാലും ശരത്തിൽ ചാർലി ജോ, നിധി അരുൺ, നിത്യ നരേഷ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ. സുപ്രധാന കഥാപാത്രമായി ബാലചന്ദ്രമേനോനും ചിത്രത്തിലുണ്ട്.

ജോഷി മാത്യു, മേജർ രവി, ജോയ് മാത്യു, വിജി തമ്പി, ലാൽ ജോസ്, എകെ സാജൻ, ദിലീഷ് പോത്തൻ, ജൂഡ് ആന്റണി, സിദ്ധാർത്ഥ് ശിവ തുടങ്ങി സംവിധായകരുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. എന്നാലും ശരത് ഉടൻ തീയറ്ററുകളിലെത്തും.