LiveTV

Live

Entertainment

സിനിമയില്‍ ഒരുപാട് മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ലെന്ന് ബാബു ആന്റണി

നായകനായി ഒരു പാട് ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത സമയത്താണ് സിനിമയില്‍ നിന്നും മാറി നിന്നത്. അല്ലാതെ സിനിമയില്ലാതിരുന്നിട്ടോ പരാജയം ഉണ്ടായിട്ടോ അല്ലെന്നും ബാബു ആന്റണി പറഞ്ഞു

സിനിമയില്‍ ഒരുപാട് മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ലെന്ന് ബാബു ആന്റണി

സിനിമയില്‍ ഒരുപാട് മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ലെന്ന് ബാബു ആന്റണി. നമ്മള്‍ മുന്നോട്ട് പോകുമ്പോള്‍ ഒരു പാട് ആളുകള്‍ വലിച്ചിടാന്‍ നോക്കും. അതിനെയെല്ലാം അതിജീവിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കണം. നായകനായി ഒരു പാട് ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത സമയത്താണ് സിനിമയില്‍ നിന്നും മാറി നിന്നത്. അല്ലാതെ സിനിമയില്ലാതിരുന്നിട്ടോ പരാജയം ഉണ്ടായിട്ടോ അല്ലെന്നും ബാബു ആന്റണി പറഞ്ഞു. മീഡിയവണ്‍ മോര്‍ണിംഗ് ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു ആക്ഷന്‍ സ്റ്റാര്‍.

ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ കൊച്ചുണ്ണിയുടെ ഗുരുവായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. കരിയറിലെ മികച്ച വേഷമാണത്. നല്ല കഥാപാത്രങ്ങള്‍ ഒരു പാട് ചെയ്തിട്ടുണ്ട്. വൈശാലിയിലെ രാജാവ്, ശയനത്തിലെ തോമ..അങ്ങിനെയുള്ള കഥാപാത്രങ്ങള്‍. സിനിമയില്‍ ഇടവേള നല്‍കിയിട്ടും ഇടയ്ക്ക് എസ്ര പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും മാറി നിന്നിട്ടും തനിക്ക് വേണ്ടി കാത്തിരുന്ന ആരാധകരോട് നന്ദിയുണ്ടെന്ന് ബാബു ആന്റണി പറഞ്ഞു.