LiveTV

Live

Entertainment

രാധിക ആപ്തേ കേന്ദ്രകഥാപാത്രമാകുന്ന ഓണ്‍ലൈന്‍ പരമ്പര ഗൌളിന്‍റെ  ട്രെയിലര്‍ പുറത്ത്

ഗൌളിന്റെ ട്രെയിലർ ചൊവ്വാഴ്ച നെറ്റ്ഫ്ലിക്സാണ് പുറത്തുവിട്ടത്

രാധിക ആപ്തേ കേന്ദ്രകഥാപാത്രമാകുന്ന ഓണ്‍ലൈന്‍ പരമ്പര ഗൌളിന്‍റെ  ട്രെയിലര്‍ പുറത്ത്

രാധിക ആപ്തേ കേന്ദ്രകഥാപാത്രമാകുന്ന ഓൺലൈൻ പരമ്പര ഗൌള്‍ റിലീസിന് ഒരുങ്ങുകയാണ്. പരമ്പരയുടെ ട്രെയിലർ ചൊവ്വാഴ്ച നെറ്റ്ഫ്ലിക് പുറത്തുവിട്ടു.

ലസ്റ്റ് സ്റ്റോറീസ്, സേക്രഡ് ഗെയിംസ് എന്നിവയിലൂടെ ഡിജിറ്റൽ മേഖലയിലെ പ്രിയതാരമാവുകയാണ് രാധിക ആപ്തെ. രാധിക നായികയായ സേക്രഡ് ഗെയിംസ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അതിനിടെ ഒരു ഓൺലൈൻ പരമ്പരയിൽ കൂടി എത്തുകയാണ് രാധിക.

തീവ്രവാദികളെ ചോദ്യം ചെയ്യാൻ സൈന്യം ഉപയോഗിക്കുന്ന ഒരു രഹസ്യകേന്ദ്രമാണ് കഥാ പശ്ചാത്തലം. തീവ്രവാദ പ്രവർത്തനത്തിന് പിടികൂടിയ സ്വന്തം പിതാവിനെ ചോദ്യം ചെയ്യേണ്ടി വരുന്ന നിഥ റഹീം ആണ് കേന്ദ്രകഥാപാത്രം. മാനവ് കൌളും പരമ്പരയിൽ പ്രധാനവേഷത്തിലെത്തുന്നു

ഒരു മണിക്കൂർ വീതമുള്ള മൂന്ന് എപ്പിസോഡുകളാണ് പരമ്പരക്ക് ഉണ്ടാവുക. പാട്രിക് ഗ്രഹാം ആണ് സംവിധായകൻ. ആഗസ്റ്റ് 24ന് നെറ്റ്ഫ്ലിക്സിൽ പരമ്പര സംപ്രേഷണം ആരംഭിക്കും.