LiveTV

Live

Entertainment

നിഷ സാരംഗ് നീലുവായി ഉപ്പും മുളകിൽ തുടരുമെന്ന് ചാനല്‍

നിഷ സാരംഗ് ഉപ്പും മുളകും എന്ന പരമ്പരയില്‍ നീലുവായി തുടരുമെന്ന് ഫ്ലവേഴ്സ് ടിവി മാനേജ്മെന്‍റ് അറിയിച്ചു

നിഷ സാരംഗ് നീലുവായി ഉപ്പും മുളകിൽ തുടരുമെന്ന് ചാനല്‍

നിഷ സാരംഗ് ഉപ്പും മുളകും എന്ന പരമ്പരയില്‍ നീലുവായി തുടരുമെന്ന് ഫ്ലവേഴ്സ് ടിവി മാനേജ്മെന്‍റ് അറിയിച്ചു. നിഷയെ പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്നാണ് ഫ്ലവേഴ്സ് ടിവി മാനേജ്മെന്‍റ് ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

650ഓളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ നീലുവെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനൽ മാനേജ്മെന്റ് ഇന്ന് രാവിലെ ചർച്ച നടത്തി. ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചതെന്നും ചാനല്‍ വ്യക്തമാക്കി.

ഇന്നലെയാണ് നിഷ സാരംഗ് സംവിധായകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. തന്നെ കാരണമൊന്നും കൂടാതെ സീരിയലില്‍ നിന്ന് ഒഴിവാക്കിയെന്നും സംവിധായകന്‍ മോശമായി പെരുമാറിയെന്നുമാണ് നിഷ പറഞ്ഞത്.

"നിഷ സാരംഗ് 'നീലു'വായി ഉപ്പും മുളകിൽ തുടരും. മറിച്ചുണ്ടായ പ്രചരണങ്ങൾ സത്യസന്ധമല്ല" പ്രശസ്ത ചലച്ചിത്ര - ടി.വി. താരം നിഷ...

Posted by Flowers TV on Sunday, July 8, 2018