LiveTV

Live

Entertainment

ഈ നാട് ചുറ്റും ചൂളക്കാറ്റേ..കൂടെയിലെ കിടിലന്‍ പാട്ട് കാണാം

ബെന്നി ദയാലും രഘു ദീക്ഷിതും ചേര്‍ന്നാണ് ഈ അടിച്ചുപൊളി പാട്ട് പാടിയിരിക്കുന്നത്

 ഈ നാട് ചുറ്റും ചൂളക്കാറ്റേ..കൂടെയിലെ കിടിലന്‍ പാട്ട് കാണാം

ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയിലെ ഈ നാട് ചുറ്റും ചൂളക്കാറ്റേ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. നസ്രിയ, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരാണ് ഗാനരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ബെന്നി ദയാലും രഘു ദീക്ഷിതും ചേര്‍ന്നാണ് ഈ അടിച്ചുപൊളി പാട്ട് പാടിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഘു ദീക്ഷിത് ആണ്.

പൃഥ്വിരാജിന്റെ സഹോദരിയായി നസ്രിയ അഭിനയിക്കുന്ന കൂടെയില്‍ നായികയാകുന്നത് പാര്‍വ്വതിയാണ്. സംവിധായകന്‍ രഞ്ജിത്തും മാല പാര്‍വ്വതിയുമായാണ് പൃഥ്വിയുടെ മാതാപിതാക്കളായി വേഷമിടുന്നത്. അതുല്‍ കുല്‍ക്കര്‍ണ്ണിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ. അഞ്ജലിയും എം.രഞ്ജിതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.