LiveTV

Live

Entertainment

യു ട്യൂബില്‍ ജിമിക്കി കമ്മല്‍ കാണാനില്ല 

കോപ്പി റൈറ്റ് സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് യൂട്യൂബ് പിന്‍വലിച്ചത്

 യു ട്യൂബില്‍ ജിമിക്കി കമ്മല്‍ കാണാനില്ല 

മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒരുമിച്ച വെളിപാടിന്റെ പുസ്തകത്തിലെ സൂപ്പര്‍ഹിറ്റായ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനം യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചു. ചിത്രം പരാജയമായിരുന്നെങ്കിലും ജിമിക്കി കമ്മല്‍ എന്ന പാട്ട് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിനിമ തിയറ്റുകളിലെത്തുന്നതിന് മുമ്പ് ഹിറ്റായ ഗാനം കോപ്പി റൈറ്റ് സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് യൂട്യൂബ് പിന്‍വലിച്ചത്.

ചിത്രത്തിന്റെ കോപ്പി റൈറ്റ് ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനാണ് നൽകിയത്. പക്ഷെ, ഗാനം യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തത് മറ്റൊരു സ്വകാര്യ കമ്പനിയായിരുന്നു. ഇവര്‍ക്കെതിരെ ചാനല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് പാട്ടുകളില്‍ ഒന്നായിരുന്നു ജിമിക്കി കമ്മല്‍. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. സിനിമാതാരങ്ങളും വിദേശികളും പാട്ടിന് ചുവടുവച്ചിരുന്നു. ജിമിക്കി കമ്മലിന്റെ വിവിധ വേര്‍ഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.