LiveTV

Live

Entertainment

ബാഹുബലി ഹിന്ദിപതിപ്പ് റെക്കോര്‍ഡും മറികടന്ന് സഞ്ജു

ഈ വര്‍ഷം റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളില്‍ വാരാന്ത്യ കളക്ഷനിലും മുന്നില്‍ നില്‍ക്കുന്നത് സഞ്ജുവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഹുബലി ഹിന്ദിപതിപ്പ് റെക്കോര്‍ഡും മറികടന്ന് സഞ്ജു

ബോക്സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് രണ്‍ബീര്‍ കപൂറിന്റെ സഞ്ജു. റിലീസ് ചെയ്ത് മൂന്ന് ദിനം പിന്നിടുമ്പോള്‍ ചിത്രം നേടിയത് 120 കോടി രൂപ. ബാഹുബലിയുടെ ഹിന്ദി പതിപ്പിന്റെ റെക്കോര്‍ഡ് ഇതോടെ സഞ്ജു മറികടന്നിരിക്കുകയാണ്.

സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന രാജ്കുമാര്‍ ഹിരാനി ചിത്രം സഞ്ജു ഈ വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം തന്നെ സല്‍മാന്‍ ഖാന്റെ റേസ് ത്രീയയെ മുട്ടുകുത്തിച്ചായിരുന്നു സഞ്ജുവിന്റെ കുതിപ്പ്.

ഞായറാഴ്ച മാത്രം ചിത്രം നേടിയത് 46.71 കോടി രൂപയാണ്. റിലീസ് ചെയ്ത് മൂന്നാംദിനം ബാഹുബലി ഹിന്ദി പതിപ്പിന് ലഭിച്ചത് 46.5 കോടിയായിരുന്നു. ഈ റെക്കോര്‍ഡാണ് സഞ്ജു പഴംകഥയാക്കിയത്. ഇതുവരെ ചിത്രം നേടിയത് 120.06 കോടിയാണ്. ഈ വര്‍ഷം റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളില്‍ വാരാന്ത്യ കളക്ഷനിലും മുന്നില്‍ നില്‍ക്കുന്നത് സഞ്ജുവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.