LiveTV

Live

Entertainment

കണ്ണാണേ, കണ്ണാളാണേ; നീരാളിയിലെ നാടന്‍പാട്ട് ശൈലിയെ ഗാനം പുറത്ത് 

നാടൻപാട്ട് ശൈലിയുള്ള ഗാനമാണ് നീരാളിക്കായി സ്റ്റീഫൻ ദേവസ്സി ഒരുക്കിയത്.

കണ്ണാണേ, കണ്ണാളാണേ; നീരാളിയിലെ നാടന്‍പാട്ട് ശൈലിയെ ഗാനം പുറത്ത് 

മോഹന്‍ലാല്‍ ചിത്രം നീരാളിയിലെ ഒരു ഗാനം കൂടി പുറത്തിറങ്ങി. എം ജി ശ്രീകുമാർ, സുരാജ് വെഞ്ഞാറമൂട്, ശ്യാമപ്രസാദ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.

നാടൻപാട്ട് ശൈലിയുള്ള ഗാനമാണ് നീരാളിക്കായി സ്റ്റീഫൻ ദേവസ്സി ഒരുക്കിയത്. സന്തോഷ് വർമ എഴുതിയ വരികൾ എം ജി ശ്രീകുമാർ, സുരാജ് വെഞ്ഞാറമൂട്, ശ്യാമപ്രസാദ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. താളക്കൊഴുപ്പേകി ശിവമണിയുടെ ഡ്രംസും.

ഗാനത്തിന്റെ റെക്കോർഡിങ് ദൃശ്യങ്ങളും നീരാളിയുടെ ചിത്രീകരണ ദൃശ്യങ്ങളും ചേർത്താണ് ഈ ഗാനത്തിന് വീഡിയോ ഒരുക്കിയത്. ബംഗലൂരുവിൽ നിന്ന് കോഴിക്കോടേക്കുള്ള യാത്രക്കിടെ ചിത്രത്തിലെ നായകനും അയാളുടെ ഡ്രൈവറും ആലപിക്കുന്ന രീതിയിലാണ് ഗാനം. മോഹൻലാലും സുരാജ് വെഞ്ഞാറമൂടും ആണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

അജോയ് വർമ സംവിധാനം ചെയ്ത നീരാളി പെരുന്നാൾ റിലീസായി തിയറ്ററുകളിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചതായിരുന്നു. പിന്നീട് ജൂലൈ 12ലേക്ക് സിനിമയുടെ റിലീസ് മാറ്റി. ത്രില്ലർ സ്വഭാവത്തിലുള്ള നീരാളിയിൽ നാദിയ മൊയ്തു, പാർവതി നായർ, ദിലീഷ് പോത്തൻ തുടങ്ങിയവരും ഉണ്ട്.