LiveTV

Live

Entertainment

കൂടെയിലെ മൂന്നാമത്തെ ഗാനവും എത്തി

നസ്രിയ, പൃഥ്വിരാജ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം സഹോദരബന്ധത്തിന്റെ കഥയാണ് പറയുന്നത്. പാർവതിയാണ് കൂടെയിൽ പൃഥ്വിരാജിന്റെ നായിക.

കൂടെയിലെ മൂന്നാമത്തെ ഗാനവും എത്തി

അഞ്ജലി മേനോൻ ചിത്രം കൂടെയിലെ മൂന്നാമത്തെ ഗാനവും എത്തി. നസ്രിയ, പൃഥ്വിരാജ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം സഹോദരബന്ധത്തിന്റെ കഥയാണ് പറയുന്നത്. പാർവതിയാണ് കൂടെയിൽ പൃഥ്വിരാജിന്റെ നായിക.

ദൂരെ ദൂരെ എന്ന് തുടങ്ങുന്ന ഗാനമാണ് മൂന്നാമതായി എത്തിയത്. ആദ്യ രണ്ട് ഗാനങ്ങളുടെയും വീഡിയോ രൂപമാണ് പുറത്തിറക്കിയതെങ്കിൽ മൂന്നാമതായി എത്തിയത് ലിറിക് വീഡിയോ ആണ്. ആദ്യം എത്തിയ ആരാരോക്ക് സംഗീതം നൽകിയ രഘു ദീക്ഷിത് ആണ് ഈ ഗാനത്തിന്റെയും സംഗീത സംവിധായകൻ.

ആരാരോ എന്ന ഗാനം ആലപിച്ച ആൻ ആമിയും കൂടെ നകുൽ അഭയാങ്കറും ചേർന്നാണ് ഗാനം ആലപിച്ചത്. നസ്രിയയും പൃഥ്വിരാജും ആണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗാനത്തിലൂടനീളം സിനിമയിലെ നസ്രിയയുടെ ചെറു സംഭാഷണങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

നാലു വർഷത്തെ ഇടവേളക്ക് ശേഷം നസ്രിയ നസീം അഭിനയരംഗത്തേക്ക് തിരിച്ചുവരുന്ന ചിത്രമാണ് കൂടെ. വൻ വിജയം നേടിയ ബാംഗ്ലൂർ ഡെയ്സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റോഡ് മൂവിയായി ഒരുക്കിയ കൂടെ സഹോദരബന്ധത്തിന്റെ കഥയാണ് പറയുന്നത്. ജോഷ്വ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ജൂലൈ 14ന് കൂടെ എത്തും.