LiveTV

Live

Entertainment

മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ; അധിക്ഷേപവുമായി ദിലീപ് ഓണ്‍ലൈന്‍

നിങ്ങൾക്ക്‌ ദിലീപിനെ എങ്ങിനെയും തകർക്കണം എന്ന അജണ്ട മാത്രമെയുള്ളൂ 

മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ; അധിക്ഷേപവുമായി ദിലീപ് ഓണ്‍ലൈന്‍

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിമര്‍ശങ്ങളില്‍ പ്രതികരണവുമായി ദിലീപ് ഫാന്‍സിന്റെ ഫേസ്ബുക്ക് പേജ്. ദിലീപ് ഓണ്‍ലൈന്‍ എന്ന പേജിലാണ് മാധ്യമങ്ങളെയും ഡബ്ലൂസിസിയെയും അധിക്ഷേപിക്കുന്ന വിധത്തില്‍ കുറിപ്പെഴുതിയിരിക്കുന്നത്. മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ, എന്ന് വിളിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ദിലീപിനെ പുറത്താക്കിയ വാർത്ത ചർച്ച ചെയ്ത്‌ ആഘോഷം ആക്കിയതിന്റെ നാണക്കേട് മാധ്യമങ്ങൾക്ക്‌ മാത്രമല്ല, ദിലീപിനെ പുറത്താക്കാൻ പണിയെടുത്ത "സഹപ്രവർത്തകർക്കും" ഉണ്ടായിരിക്കുമല്ലൊ? എന്നു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ, അമ്മയിൽ നിന്നും പുറത്താക്കിയ അവയ്‌ലബിൾ എക്സ്ക്യൂട്ടീവ്‌ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് അമ്മയുടെ ജനറൽ ബോഡി തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം ദിലീപിനെ അമ്മ എന്ന സംഘടന പുറത്താക്കിയിട്ടില്ല എന്നാണു. പുറത്താക്കാത്ത ഒരാളെ എന്തിനു തിരിച്ചെടുക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ്‌ നിങ്ങൾക്ക്‌ ഇല്ല എന്ന് ഞങ്ങൾ കരുതുന്നില്ല. നിങ്ങൾക്ക്‌ ദിലീപിനെ എങ്ങിനെയും തകർക്കണം എന്ന അജണ്ട മാത്രമെയുള്ളൂ എന്ന് നിങ്ങൾ നടത്തുന്ന ചർച്ചകളിൽ നിന്നും, സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും മനസിലാക്കാൻ മാത്രം കഴിവില്ലാത്തവരല്ല മലയാളികൾ.

ദിലീപിനെ പുറത്താക്കിയ വാർത്ത ചർച്ച ചെയ്ത്‌ ആഘോഷം ആക്കിയതിന്റെ നാണക്കേട് മാധ്യമങ്ങൾക്ക്‌ മാത്രമല്ല, ദിലീപിനെ പുറത്താക്കാൻ പണിയെടുത്ത "സഹപ്രവർത്തകർക്കും" ഉണ്ടായിരിക്കുമല്ലൊ? അമ്മ പോലൊരു സ്വകാര്യ സംഘടനയ്ക്ക്‌ അവരുടെ ബയലോ പ്രകാരം ഒരു തീരുമാനം എടുക്കാനുള്ള അവകാശം പോലും കൊടുക്കാതെ അവഹേളിക്കുന്നവരൊക്കെയാണു, ജനാധിപത്യത്തിനും, സ്ത്രീ സമത്വത്തിനുമൊക്കെ വേണ്ടി മുറവിളി കൂട്ടുന്നതെന്നോർക്കുമ്പോൾ ഒരു റിലാക്സേഷനുണ്ട്‌.

മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ, അമ്മയിൽ നിന്നും പുറത്താക്കിയ അവയ്‌ലബിൾ എക്സ്ക്യൂട്ടീവ്‌...

Posted by Dileep Online on Monday, June 25, 2018