LiveTV

Live

Entertainment

മാത്തുക്കുട്ടി മേരിക്കുട്ടി ആയപ്പോള്‍; ഞാന്‍ മേരിക്കുട്ടിയിലെ പാട്ട് കാണാം

തിരകളെതിരെ വന്നാലും എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്

 മാത്തുക്കുട്ടി മേരിക്കുട്ടി ആയപ്പോള്‍; ഞാന്‍ മേരിക്കുട്ടിയിലെ പാട്ട് കാണാം

നെയില്‍ പോളിഷിട്ട്, പൊട്ടു തൊട്ട്, സാരിയണിഞ്ഞ മേരിക്കുട്ടി...കുട്ടികളെ പഠിപ്പിക്കുന്ന മേരിക്കുട്ടി, പ്രഭാത നടത്തത്തിന് പോകുന്ന മേരിക്കുട്ടി...ഞാന്‍ മേരിക്കുട്ടിയിലെ പുതിയ പാട്ട് അടിമുടി മേരിക്കുട്ടി മയമാണ്. തിരകളെതിരെ വന്നാലും എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കിയിരിക്കുന്നു. യു ട്യൂബ് ട്രന്‍ഡിംഗിലും ഈ പാട്ട് ഇടംപിടിച്ചിട്ടുണ്ട്.

മേരിക്കുട്ടി എന്ന ട്രാന്‍സ് സെക്വഷലിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം രഞ്ജിത് ശങ്കറാണ്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിതും ജയനും ഒന്നിച്ച ചിത്രം കൂടിയാണിത്. സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, ജോജു, ജ്യൂവല്‍ മേരി, ഇന്നസെന്റ്, ശോഭാ മോഹന്‍ എന്നിങ്ങനെ ഒരു വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ സംവിധായകനും നായകനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.