LiveTV

Live

Entertainment

മാരി 2 ചിത്രീകരണത്തിനിടെ ധനുഷിന് പരിക്ക്

ആക്ഷന്‍ രംഗങ്ങളാണ് മാരി 2വിന്‍റെ പ്രധാന ഹൈലൈറ്റ്. ധനുഷിന് പരിക്കേറ്റതിനെ തുടർന്ന് മാരി 2വിന്റെ ചിത്രീകരണം നിർത്തിവെച്ചു.

മാരി 2 ചിത്രീകരണത്തിനിടെ ധനുഷിന്  പരിക്ക്

മരി 2 എന്ന ചിത്രത്തിലെ ഒരു സ്റ്റണ്ട് സീക്വൻസിനിടയില്‍ നടൻ ധനുഷിന് പരിക്കേറ്റു. ടൊവിനോയുമായുള്ള സംഘട്ടന രംഗത്തിനിടെയാണ് ധനുഷിന് പരിക്കേറ്റത്. വലിയ പരിക്കല്ലെന്നും സുഖമായിരിക്കുന്നുവെന്നും ധനുഷ് ട്വിറ്ററിലൂടെ അറിയിച്ചു.

മാരിയുടെ രണ്ടാം ഭാഗമായ മാരി 2വിന്റെ ചിത്രീകരണത്തിനിടെയാണ് ധനുഷിന് പരിക്കേറ്റത്. ടൊവിനോ തോമസ് ആണ് ചിത്രത്തിൽ വില്ലൻ. ടൊവിനോയുമായുള്ള ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ വെള്ളിയാഴ്ചയാണ് സംഭവം. ചിത്രീകരണത്തിനിടെ വലതു കാല്‍മുട്ടിനും ഇടതു കൈയ്ക്കും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ രംഗങ്ങളാണ് മാരി 2വിന്‍റെ പ്രധാന ഹൈലൈറ്റ്. ധനുഷിന് പരിക്കേറ്റതിനെ തുടർന്ന് മാരി 2വിന്റെ ചിത്രീകരണം നിർത്തിവെച്ചു. ധനുഷിന്റെ പരിക്ക് ഭേദമായതിന് ശേഷമാകും സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുക. ധനുഷ് പെട്ടെന്ന് സുഖംപ്രാപിക്കട്ടെ എന്ന് ആശംസിച്ച്‌ ആരാധകര്‍ രംഗത്തെത്തി.

ശനിയാഴ്ച രാവിലെ ട്വിറ്ററിലെത്തിയ ധനുഷ്, താൻ സുഖമായിരിക്കുന്നുവെന്നും പരിക്ക് ഗുരുതരമല്ലെന്നും അറിയിച്ചു. ആരാധകരുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും ധനുഷ് അറിയിച്ചു. 2005ൽ പുറത്തിറങ്ങിയ മാരിയുടെ സംവിധായകന്‍ ബാലാജി മോഹന്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിൽ ധനുഷിന്റെ നായിക. ദിയക്ക് ശേഷം സായ് പല്ലവി നായികയാകുന്ന തമിഴ് ചിത്രമാണ് മാരി 2. അഭിയും ഞാനും എന്ന ചിത്രത്തിന് ശേഷം ടൊവിനോ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് മാരി 2. തെലുഗുവിൽ മൊഴിമാറ്റിയും മാരി 2 പുറത്തിറങ്ങുന്നുണ്ട്.