LiveTV

Live

Entertainment

തരംഗമായി ‘സൊടക്കു മേലെ’; ഗാനം കണ്ടത് 5 കോടിയിലധികം ആളുകള്‍

അനിരുദ്ധ് രവിചന്ദർ ആയിരുന്നു ഈ തട്ടുപൊളിപ്പൻ ഗാനത്തിന് സംഗീതം നൽകിയത്

തരംഗമായി ‘സൊടക്കു മേലെ’; ഗാനം കണ്ടത് 5 കോടിയിലധികം ആളുകള്‍

തമിഴ് ഡപ്പാൻ കൂത്ത് ഗാനാസ്വാദകർ നെഞ്ചിലേറ്റിയ സൊടക്കു മേലെ ഗാനം കണ്ടവരുടെ എണ്ണം അഞ്ച് കോടി പിന്നിട്ടു. അനിരുദ്ധ് രവിചന്ദർ ആയിരുന്നു ഈ തട്ടുപൊളിപ്പൻ ഗാനത്തിന് സംഗീതം നൽകിയത്. സൂര്യയുടെ നൃത്തച്ചുവടുകൾ കൂടിയായപ്പോൾ ഗാനം വേറെ ലെവലിലെത്തി.

2018നുള്ള അനിരുദ്ധ് രവിചന്ദറിന്‍റെ സമ്മാനമായിരുന്നു സൊടക്കു മേലെ. ഒക്ടോബറിലായിരുന്നു സിനിമയുടെ ലിറിക് വീഡിയോ എത്തിയത്. നിമിഷങ്ങൾ കൊണ്ട് ഗാനം വൻ വിജയം നേടി. ജനുവരിയിൽ സിനിമ എത്തിയതിന് പിന്നാലെ ഗാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടു. സൂര്യയുടെ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകൾ കൂടി ചേർന്നതോടെ ഗാനത്തിന്‍റെ ആരാധകരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു.

സോഷ്യൽ മീഡിയയിലും മ്യൂസികലിയിലും ആയിരക്കണക്കിന് പേർ ഗാനം ഏറ്റെടുത്തു. വീഡിയോ പുറത്തിറങ്ങി അഞ്ച് മാസം പിന്നിട്ടപ്പോൾ ഗാനം കണ്ടവരുടെ എണ്ണം അഞ്ച് കോടി കടന്നു. ആന്‍റണി ദാസൻ ആണ് ഗാനം ആലപിച്ചത്.

സിനിമയുടെ സംവിധായകൻ വിഗ്നേഷ് ശിവൻ തന്നെയാണ് ഗാനം അഞ്ച് കോടി പിന്നിട്ട വിവരം പങ്കുവെച്ചത്. ഏറ്റവും വേഗം അഞ്ച് കോടി കാഴ്ചക്കാരെ നേടുന്ന ഗാനമെന്ന ബഹുമതിയും സൊടക്കു മേലെ സ്വന്തമാക്കി. അനിരുദ്ധ് തന്നെ സംഗീതം നൽകിയ വൈ ദിസ് കൊലവെറിക്ക് ശേഷം ഹിറ്റായ തമിഴ് ഗാനമാകും സൊടക്കു മേലെ.