LiveTV

Live

Entertainment

മോഹന്‍ലാല്‍ ചിത്രം കുഞ്ഞാലിമരക്കാറില്‍ പ്രണവ് മോഹന്‍ലാലും

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാറില്‍ പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നു.

മോഹന്‍ലാല്‍ ചിത്രം കുഞ്ഞാലിമരക്കാറില്‍  പ്രണവ് മോഹന്‍ലാലും

മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത. പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാറില്‍ പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നു.

കുഞ്ഞാലിമരക്കാറിന്റെ കൌമരകാലമാകും പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. ചിത്രത്തിന്റെ ആദ്യ പകുതിയിലാണ് പ്രണവെത്തുക. ഒന്നാമന്‍ എന്ന സിനിമയിലും നേരത്തെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ചെറുപ്പ കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരുന്നു. സാഗര്‍ ഏലിയാസ് ജാക്കിയിലും അതിഥി താരമായെത്തിയിരുന്നു. എങ്കിലും ആദിയിലൂടെ നായനായി അരങ്ങേറിയ ശേഷം കുഞ്ഞാലിമരക്കാറിലെത്തുന്നുവെന്നത് ശ്രദ്ധേയമാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ പേര്. നവംബറിലാകും ഷൂട്ടിങ് തുടങ്ങുക. കുഞ്ഞാലി ഒന്നാമനായി മധു വേഷമിടുന്നു. പ്രഭുവും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മറ്റ് താരനിര്‍ണയങ്ങള്‍ നടന്നു വരിയാണ്. എന്തായാലും ചെറിയ കുഞ്ഞാലിയും വലിയ കുഞ്ഞാലിയുമായി പ്രണവിനെയും മോഹന്‍ലാലിനെയും കാത്തിരിക്കുയാണ് ആരാധകര്‍.