LiveTV

Live

Entertainment

അച്ഛന്റെ തകര്‍പ്പന്‍ ഡയലോഗുകളുമായി മീനാക്ഷി ദിലീപിന്റെ ഡബ്സ്മാഷ്

അച്ഛന്റെ തകര്‍പ്പന്‍ ഡയലോഗുകളുമായി മീനാക്ഷി ദിലീപിന്റെ ഡബ്സ്മാഷ്
Summary
ഒപ്പം ബാംഗ്ലൂര്‍ ഡേയ്സിലെ ദുല്‍ഖറിന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗും മീനാക്ഷിയുടെ ഡബ്സ്മാഷിലുണ്ട്

ജനപ്രിയ നായകന്റെ കിടിലന്‍ ഡയലോഗുകളുമായി മകള്‍ മീനാക്ഷിയുടെ ഡബ്സ്മാഷ്. ദിലീപ് തകര്‍ത്തഭിനയിച്ച കിംഗ് ലയര്‍, മൈ ബോസ്, കല്യാണരാമന്‍ എന്നീ ചിത്രങ്ങളിലെ ഡയലോഗുകളിലൂടെ കസറിയിരിക്കുകയാണ് മീനാക്ഷി. ഒപ്പം ബാംഗ്ലൂര്‍ ഡേയ്സിലെ ദുല്‍ഖറിന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗും മീനാക്ഷിയുടെ ഡബ്സ്മാഷിലുണ്ട്. ഏതായാലും സോഷ്യല്‍ മീഡിയയില്‍ ഒട്ടും സജീവമല്ലാത്ത താരപുത്രിയുടെ ഡബ്സ്മാഷ് വൈറലാണ്.

താരങ്ങളുടെ സിനിമയില്‍ സിനിമയില്‍ കത്തിക്കയറുമ്പോള്‍ അവിടേക്കൊന്നും എത്തിനോക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകള്‍. നീറ്റ് എഴുതി റിസല്‍ട്ടിനായി കാത്തിരിക്കുകയാണ് മീനാക്ഷി. നേരത്തെ താരപുത്രിയുടെ ഗിത്താര്‍ വായനയും പാട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.