LiveTV

Live

Entertainment

മഞ്ജിമ, തമന്ന, കാജല്‍ അഗര്‍വാള്‍; ഇവരാകും തെന്നിന്ത്യയുടെ റാണിമാര്‍

മഞ്ജിമ, തമന്ന, കാജല്‍ അഗര്‍വാള്‍; ഇവരാകും തെന്നിന്ത്യയുടെ റാണിമാര്‍
Summary
ക്യൂനിന്റെ തെലുങ്ക് റിമേക്ക് സംവിധാനം ചെയ്യുന്ന നീലകണ്ഡ തന്നെയായിരിക്കും മലയാളത്തിലും സിനിമ സംവിധാനം ചെയ്യുക എന്നാണ് സൂചന

റാണിയായി ബോളിവുഡിന്റെ റാണി കങ്കണ റണൌട്ട് തകര്‍ത്തഭിനയിച്ച ക്യൂന്‍ തെന്നിന്ത്യയിലെത്തുമ്പോള്‍ യുവനടിമാര്‍ നായികമാരാകും. മലയാളത്തില്‍ മഞ്ജിമ മോഹനും തെലുങ്കില്‍ തമന്നയും തമിഴില്‍ കാജല്‍ അഗര്‍വാളുമായിരിക്കും റാണിയാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യൂനിന്റെ തെലുങ്ക് റിമേക്ക് സംവിധാനം ചെയ്യുന്ന നീലകണ്ഡ തന്നെയായിരിക്കും മലയാളത്തിലും സിനിമ സംവിധാനം ചെയ്യുക എന്നാണ് സൂചന.

മഞ്ജിമ, തമന്ന, കാജല്‍ അഗര്‍വാള്‍; ഇവരാകും തെന്നിന്ത്യയുടെ റാണിമാര്‍

ബാലതാരമായി സിനിമയിലെത്തിയ മഞ്ജിമ ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് നായികയാകുന്നത്. സിനിമ വിജയിച്ചെങ്കിലും നായികയായുള്ള മഞ്ജിമയുടെ രണ്ടാം വരവ് അത്ര വിജയമായില്ല. പിന്നീട് തമിഴില്‍ ഭാഗ്യം പരീക്ഷിച്ച താരം തമിഴരുടെ ഇഷ്ടനായികയായി. ചിമ്പുവിനൊപ്പം അച്ചം എന്‍പത് മടയമാടാ, സത്രിയന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തെലുങ്കിലും മഞ്ജിമയുടെ ചിത്രം വിജയമായി. ക്യൂന്‍ റീമേക്കിലൂടെ മഞ്ജിമ മലയാളത്തില്‍ കാലുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

മഞ്ജിമ, തമന്ന, കാജല്‍ അഗര്‍വാള്‍; ഇവരാകും തെന്നിന്ത്യയുടെ റാണിമാര്‍

ക്യൂനിന്റെ തമിഴ് റീമേക്കില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് നയന്‍താരയെയായിരുന്നു. പിന്നീട് നിരവധി നായികമാരുടെ പേരുകള്‍ ഉയര്‍ന്നു കേട്ടെങ്കിലും ഒടുവില്‍ കാജലിലെത്തുകയായിരുന്നു. തെലുങ്കില്‍ ക്യൂനാകുന്നത് തമന്നയാണ്.

മഞ്ജിമ, തമന്ന, കാജല്‍ അഗര്‍വാള്‍; ഇവരാകും തെന്നിന്ത്യയുടെ റാണിമാര്‍