LiveTV

Live

Entertainment

ബോളിവുഡില്‍ നിന്ന് വീണ്ടും ലൈല മജ്നു വരുന്നു

ബോളിവുഡില്‍ നിന്ന് വീണ്ടും ലൈല മജ്നു വരുന്നു
Summary
42 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് ആദ്യമായി ലൈല- മജ്നു പ്രണയം വെള്ളിത്തിരയിലെത്തിച്ചത്

ലൈലയുടെയും മജ്നുവിന്റെയും പ്രണയകഥയുമായി ബോളിവുഡില്‍ നിന്ന് വീണ്ടും ലൈല മജ്നു വരുന്നു. സാജിദ് അലിയൊരുക്കുന്ന ചിത്രത്തിന്റെ ടീസറിറങ്ങി. ലോകം മുഴുവന്‍ അറിയപ്പെടുന്ന അനശ്വര പ്രണയകഥ യാണ് ലൈലയുടെയും മജ്നുവിന്റെയും പ്രണയം. 42 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് ആദ്യമായി ലൈല- മജ്നു പ്രണയം വെള്ളിത്തിരയിലെത്തിച്ചത്. ഇപ്പോഴിതാ ആ പ്രണയം പുതിയ കാലത്തില്‍ അവതരിപ്പിക്കുകയാണ് സാജിദ് അലി. ഇംതിയാസ് അലിയാണ് കഥാ പശ്ചാത്തലമൊരുക്കുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തിലെ നായികയും നായകനും. ഇവരുടെ പേര് അണിയറ പ്രവര്‍ത്തക്‌‍ പുറത്തുവിട്ടിട്ടില്ല.

എക്താ കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് ല24നാണ് ലൈലയും മജ്നുവും പ്രേക്ഷകരിലേക്കെത്തുക. 1976ലാണ് റിഷി കപൂറിനെയും രഞ്ജീത കൌറിനെയും നായിക നായകനാക്കി ബോളിവുഡില്‍ നിന്നും ആദ്യ ലൈല മജ്നു വരുന്നത്. ഹര്‍നാം സിങ് റവൈലായിരുന്നു സംവിധായകന്‍.