LiveTV

Live

Entertainment

'ഈ പ്രണയ രംഗത്തില്‍ അഭിനയിക്കുന്നവരുടെ ജാതിയും മതവും ഒന്നാണ്'; സിനിമയില്‍ ഇനി പ്രണയത്തിനും മുന്നറിയിപ്പ് വേണമെന്ന് സിദ്ധാര്‍ത്ഥ് ശിവ

 'ഈ പ്രണയ രംഗത്തില്‍ അഭിനയിക്കുന്നവരുടെ ജാതിയും മതവും ഒന്നാണ്'; സിനിമയില്‍ ഇനി പ്രണയത്തിനും മുന്നറിയിപ്പ് വേണമെന്ന് സിദ്ധാര്‍ത്ഥ് ശിവ
Summary
ജാതീം മതോം സമ്പത്തും നോക്കാതെ പ്രേമിച്ചാല്‍ പിളേളര് മൂന്നാം പക്കം വെള്ളത്തില്‍ പൊങ്ങും

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട കെവിന്‍ കേരളത്തിന് മുന്നില്‍ വേദനിക്കുന്ന ഓര്‍മ്മയായിരിക്കുകയാണ്. ജാതിയുടെ പേരിലായിരുന്നു കെവിന് ജീവന്‍ നഷ്ടമായത്. കോട്ടയത്തെ ഈ ദുരഭിമാനക്കൊലയില്‍ പ്രതികരണവുമായി സമൂഹത്തിലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

 'ഈ പ്രണയ രംഗത്തില്‍ അഭിനയിക്കുന്നവരുടെ ജാതിയും മതവും ഒന്നാണ്'; സിനിമയില്‍ ഇനി പ്രണയത്തിനും മുന്നറിയിപ്പ് വേണമെന്ന് സിദ്ധാര്‍ത്ഥ് ശിവ

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയും പ്രതികരണവുമായി രംഗത്തെത്തിയ സിനിമയില്‍ പ്രണയ രംഗങ്ങള്‍ കാണിക്കുമ്പോള്‍ ഇനി മുതല്‍ മുന്നറിയിപ്പ് കൊടുക്കണമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ ഫേസ്ബുക്ക് കുറിപ്പ്. സിനിമയിലെ മനോഹരമായ പ്രണയം സ്വപ്‌നം കണ്ട് ജാതീം മതോം സമ്പത്തും നോക്കാതെ പ്രേമിച്ചാല്‍ പിളേളര് മൂന്നാം പക്കം വെള്ളത്തില്‍ പൊങ്ങുമെന്നാണ് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ സിദ്ധാര്‍ത്ഥ് ശിവ പറയുന്നത്.

സിദ്ധാര്‍ത്ഥ്​ ശിവയുടെ ഫേസ്ബുക്ക് പോസ്റ്റ്

ബഹുമാനപ്പെട്ട സെന്‍സര്‍ ബോര്‍ഡ്

ഇനി മുതല്‍ സിനിമയിലെ പ്രണയരംഗങ്ങള്‍ കാണിക്കുമ്പോള്‍ 'ഈ പ്രണയരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്ന രണ്ടുപേരും ഒരേജാതിയിലും മതത്തിലും നല്ല കുടുംബത്തിലും ഉളളവരാണെന്ന' അടിക്കുറിപ്പ് കൂടി കൊടുക്കുക. കാരണം സിനിമയിലെ പ്രണയം കണ്ട് അത് ദിവ്യമാണ്, അനശ്വരമാണ്, കാവ്യാത്മകമാണ്, മതാതീതമാണ് എന്ന് കരുതി സ്വപ്നം കണ്ട് ജാതീം മതോം സമ്പത്തുമൊന്നും നോക്കാതെ പ്രേമിച്ച് നടക്കുന്ന പാവം പിളളേര് മൂന്നാം പക്കം വല്ല വെളളത്തിലും പൊങ്ങും.