LiveTV

Live

Entertainment

ഈ ലാല്‍ നിങ്ങളെ ഭയപ്പെടുത്തും; ഒടിയന്റെ ടീസര്‍ കാണാം

ഈ ലാല്‍ നിങ്ങളെ ഭയപ്പെടുത്തും; ഒടിയന്റെ ടീസര്‍ കാണാം
Summary
വിഎ ശ്രീകുമാര്‍ മേനോനാണ് ഒടിയന്റെ സംവിധാനം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. കരിമ്പടം പുതച്ചു നീങ്ങുന്ന ലാലിന്റെ ദൃശ്യങ്ങളിലൂടെയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

വിഎ ശ്രീകുമാര്‍ മേനോനാണ് ഒടിയന്റെ സംവിധാനം. ദേശീയ പുരസ്കാര ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പ്രശസ്ത നടന്‍ പ്രകാശ് രാജാണ് ലാലിന്റെ വില്ലനായി എത്തുന്നത്. നായിക മഞ്ജു വാര്യരും. നരേന്‍, ഇന്നസെന്റ്, സിദ്ധിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍ത്താഫ്, അപ്പാനി ശരത്, നന്ദു, ശ്രീജയ നായര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.