LiveTV

Live

Entertainment

അവാര്‍ഡ് വിവാദം;ഡോ.ബിജുവിന് മറുപടിയുമായി ജോയ് മാത്യു 

അവാര്‍ഡ് വിവാദം;ഡോ.ബിജുവിന് മറുപടിയുമായി ജോയ് മാത്യു 
Summary
അവാര്‍ഡ് വിവാദത്തില്‍ ഡോ. എസ് ബിജുവിന് മറുപടിയുമായി ജോയ്മാത്യു.

അവാര്‍ഡ് വിവാദത്തില്‍ ഡോ. ബിജുവിന് മറുപടിയുമായി സംവിധായകനും നടനുമായ ജോയ്മാത്യു. തനിക്ക് അവാര്‍ഡ് കിട്ടാത്തതിനല്ല ബിജുവിനെ ഫോണില്‍ വിളിച്ചത്. ഷട്ടര്‍ അന്ന് ദേശീയ അവാര്‍ഡ് പരിഗണനയ്ക്ക് അയയ്ക്കാതിരുന്നതിന്‍റെ കാരണമാണ് അന്വേഷിച്ചത്. ബിജുവിനോട് മോശമായി സംസാരിച്ചിട്ടില്ലെന്നും ജോയ്മാത്യു കോഴിക്കോട് പറഞ്ഞു.

ദേശീയ അവാർഡ് പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ച സിനിമാ അണിയറ പ്രവർത്തകർക്കെതിരെ കടുത്ത പരിഹാസം ഉന്നയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ജോയ് മാത്യുവിന് അതേ നാണയത്തിൽ മറുപടി നൽകി ഡോ. ബിജു രംഗത്ത് എത്തിയിരുന്നു. "2012ല്‍ തന്‍റെ സിനിമയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയില്ലെന്ന് പറഞ്ഞ് അന്ന് ജൂറിയില്‍ അംഗമായിരുന്ന എന്നെ തെറി വിളിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്നു ബിജുവിന്റെ മറുപടി.

തന്നെ ഭീഷണിപ്പെടുത്തുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ താന്‍ ജോയ് മാത്യുവിനെതിരെ കൊടുത്ത കേസില്‍ അദ്ദേഹം ജാമ്യമെടുത്തതാണെന്നും ഡോ ബിജു കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.