LiveTV

Live

Entertainment

കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലുമില്ല: ലിജോ ജോസ്

കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലുമില്ല: ലിജോ ജോസ്
Summary
ഏത് ഉടയതമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലുമില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ചവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലിജോ ജോസ് ഇങ്ങനെ പറഞ്ഞത്. ഏത് ഉടയ തമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തുമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം. ഏത് ഉടയതമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും.

പടക്കം പൊട്ടുന്ന കയ്യടി
സ്വർണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കൂറ്റത്തിന്. കാറി നീട്ടിയൊരു തുപ്പ്
മേൽ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത്.

ഉരുക്കിന്റെ കോട്ടകൾ,
ഉറുമ്പുകൾ കുത്തി മറിക്കും.
കയ്യൂക്കിൻ ബാബേൽ ഗോപുരം,
പൊടിപൊടിയായ് തകർന്നമരും.

അപമാനിക്കപ്പെട്ട കലാകാരന്മാർക്ക്
ഐക്യദാർഢ്യം.