LiveTV

Live

Entertainment

കാലയിലെ 'സെമ്മ വെയ്റ്റു' ഗാനം കാണാം

കാലയിലെ 'സെമ്മ വെയ്റ്റു' ഗാനം കാണാം
Summary
കബാലിക്ക് ശേഷം രജനികാന്ത് - പാ രഞ്ജിത് കൂട്ടുകെട്ട് ഒരുമിക്കുന്ന കാലാക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം.

രജനികാന്ത് ചിത്രം കാലായിലെ ആദ്യ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണനാണ് സംഗീതം നൽകി ഗാനം ആലപിച്ചത്.

കബാലിക്ക് ശേഷം രജനികാന്ത് - പാ രഞ്ജിത് കൂട്ടുകെട്ട് ഒരുമിക്കുന്ന കാലാക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമയുടെ പോസ്റ്ററും ടീസറുമെല്ലാം വലിയ ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിച്ചത്. കാത്തിരിപ്പിനൊടുവിലിതാ സിനിമയിലെ ആദ്യ ഗാനവും എത്തിയിരിക്കുന്നു. സിനിമയുടെ നിര്‍മാതാവും നടനുമായ ധനുഷ് ആണ് ആദ്യം ഗാനം റിലീസ് ചെയ്തത്. കബാലിയിലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സന്തോഷ് നാരായണനാണ് ഈ ഗാനത്തിനും പിന്നിൽ.

സെമ്മാ വെയിറ്റു എന്ന് തുടങ്ങുന്ന ഗാനം സന്തോഷ് നാരായണനും ഹരിഹരസുധനും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. കബാലിയിലെ നെരുപ്പുഡാ ഗാനം എഴുതിയ അരുണ്‍രാജ് കാമരാജ് ആണ് ഈ ഗാനത്തിന്റെയും രചയിതാവ്. ഗാനത്തിലെ ഏതാനും റാപ്പ് ഭാഗങ്ങൾ ആലപിച്ചതും അരുൺരാജ് ആണ്.

തിരുനെൽവേലിയില്‍ നിന്ന് മുബൈയിലെത്തി അധോലോക നേതാവായി വളര്‍ന്ന കരികാലന്റെ കഥയാണ് കാല. പാ രഞ്ജിത്ത് തന്നെയാണ് കാലയുടെ തിരക്കഥാകൃത്തും. ജൂണ്‍ 7ന് കാല തീയറ്ററുകളിലേക്കെത്തും.