LiveTV

Live

Entertainment

യു ട്യൂബില്‍ ട്രന്‍ഡിംഗായി തീവണ്ടി

യു ട്യൂബില്‍ ട്രന്‍ഡിംഗായി തീവണ്ടി
Summary
ഫെലിനി ടിപി സംവിധാനം ചെയ്യുന്ന തീവണ്ടിയില്‍ സംയുക്ത മേനോന്‍ ആണ്‌ ടോവിനോയുടെ നായികയാകുന്നത്

ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടിയുടെ ടീസര്‍ പുറത്തിറങ്ങി.ഫെലിനി ടിപി സംവിധാനം ചെയ്യുന്ന തീവണ്ടിയില്‍ സംയുക്ത മേനോന്‍ ആണ്‌ ടോവിനോയുടെ നായികയാകുന്നത്. യു ട്യൂബില്‍ ട്രന്‍ഡിംഗില്‍ ഒന്നാമതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍.

ഒരു ചെയിന്‍ സ്‌മോക്കറുടെ കഥാപാത്രത്തെയാണ് തീവണ്ടിയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. വിനി വിശ്വലാലാണ് തിരക്കഥ ഒരുക്കുന്നത്. പയ്യോളിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി, നീന കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങള്‍. ആഗ്സ്ത് സിനിമയാണ് നിര്‍മ്മാണം.