LiveTV

Live

Entertainment

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂരിന്റെ രാഗം വീണ്ടും വരുന്നു

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂരിന്റെ രാഗം വീണ്ടും വരുന്നു
Summary
ജോര്‍ജ്ജേട്ടന്റെ രാഗം എന്നു പറഞ്ഞാല്‍ തൃശിവപ്പേരൂരിന്റെ താളമായിരുന്നു

ഒരു കാലത്ത് തൃശൂരുകാരുടെ കാഴ്ചകളില്‍ വസന്തം വിരിയിച്ച തിയറ്ററാണ് രാഗം. ജോര്‍ജ്ജേട്ടന്റെ രാഗം എന്നു പറഞ്ഞാല്‍ തൃശിവപ്പേരൂരിന്റെ താളമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം തിയറ്ററിന്റെ തിരശ്ശീല വീണ്ടും ഉയരുകയാണ്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂരിന്റെ രാഗം വീണ്ടും വരുന്നു

രാഗം വീണ്ടുമെത്തുമ്പോള്‍ അതിനെ ഒരു ഷോര്‍ട്ട് ഫിലിമിലൂടെ വരവേല്‍ക്കുകയാണ് ഒരു സംഘം ചെറുപ്പക്കാര്‍. ബാഡ്‌സ് എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ പാപ്പരാസി മീഡിയ തയ്യാറാക്കിയ ഹ്രസ്വചിത്രം ‘ മ്മ്‌ടെ രാഗം’ ഓരോ തൃശൂരുകാരനെയും ഗൃഹാതുരതയിലേക്ക് നയിക്കും.

1974 ആഗസ്ത് 24നാണ് രാഗത്തില്‍ ആദ്യ സിനിമാ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ നെല്ല് ആയിരുന്നു ആദ്യം കളിച്ച സിനിമ. തച്ചോളി അമ്പു, പടയോട്ടം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഷോലെ തുടങ്ങിയ ചിത്രങ്ങളെ തൃശൂരുകാര്‍ കണ്ടത് രാഗത്തിലായിരുന്നു. ടൈറ്റാനിക് ഇവിടെ 140 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. മോഹന്‍ലാലിന്റെ ദൃശ്യത്തിലും ഏറ്റവും കൂടുതല്‍ വിതരണ-പ്രദര്‍ശന ഷെയറും ലഭിച്ചു.