LiveTV

Live

Entertainment

ഡിസ്‍ലൈക്കുകള്‍ക്ക് കുറവൊന്നുമില്ല, മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനവുമെത്തി

ഡിസ്‍ലൈക്കുകള്‍ക്ക് കുറവൊന്നുമില്ല, മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനവുമെത്തി
Summary
റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്റ്റോറി

ഡിസ്‍ലൈക്കുകള്‍ വാരിക്കൂട്ടിയ മൈ സ്റ്റോറിയിലെ ആദ്യ ഗാനത്തിന് ശേഷം പൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായെത്തുന്ന മൈ സ്റ്റോറിയിലെ രണ്ടാമത്തെ പാട്ടുമെത്തി. പൃഥ്വിരാജാണ് ഗാനം ഫേസ്ബുക്കിലൂടെ ഗാനം പുറത്തുവിട്ടത്. കഥകള്‍ ചൊല്ലും എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ഹരി നാരായണന്റെതാണ് .ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയിരിക്കുന്നു. ഈ പാട്ടിനും ലൈക്കുകളെക്കാള്‍ കൂടുതല്‍ ഡിസ്‍ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

ജനുവരി 1നായിരുന്നു ആദ്യ ഗാനം പുറത്തുവിട്ടത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത്. ഒരു ദിവസത്തിനുള്ളില്‍ രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായിരത്തോളം ഡിസ് ലൈക്കാണ് ലഭിച്ചത്. മമ്മൂട്ടിക്കെതിരെയുള്ള നടി പാര്‍വ്വതിയുടെ വിമര്‍ശമാണ് ഡിസ്‍ലൈക്കുകളുടെ രൂപത്തിലെത്തിയത്. റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്റ്റോറി. ശങ്കര്‍ രാമകൃഷ്ണന്റെതാണ് തിരക്കഥ. ദിനകര്‍ ഒ.വി റോഷ്നി ദിനകറാണ് ചിത്രം നിര്‍മ്മിക്കുന്നത്.