LiveTV

Live

Entertainment

ഭാവന വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നു; തിരിച്ചുവരവ് കന്നടസിനിമയിലൂടെ

ഭാവന വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നു; തിരിച്ചുവരവ് കന്നടസിനിമയിലൂടെ
Summary
വിവാഹവും വിവാഹസത്കാരവുമെല്ലാം കഴിഞ്ഞതോടെ വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടി ഭാവന. കന്നഡ ചിത്രം ഇന്‍സ്പെക്ടര്‍ വിക്രമാണ് ഭാവന അടുത്തതായി..

വിവാഹവും വിവാഹസത്കാരവുമെല്ലാം കഴിഞ്ഞതോടെ വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടി ഭാവന. കന്നഡ ചിത്രം ഇന്‍സ്പെക്ടര്‍ വിക്രമാണ് ഭാവന അടുത്തതായി അഭിനയിക്കാന്‍ പോകുന്ന ചിത്രം.

ഭാവന വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നു; തിരിച്ചുവരവ് കന്നടസിനിമയിലൂടെ

ജനുവരി 22നണ് നടി ഭാവനയും കന്നഡ നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹത്തിരക്ക് കഴിഞ്ഞതോടെ പുതിയ കന്നഡ ചിത്രം ഇന്‍സ്പെക്ടര്‍ വിക്രമില്‍ അഭിനയിക്കാനുള്ള ഒറുക്കത്തിലാണ് ഭാവന. രണ്ട് ഗെറ്റപ്പിലണ് ചിത്രത്തില്‍ ഭാവനയെത്തുന്നത്. പ്രജ്വാള്‍ ദേവരാജാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. നരസിംഹയാണ് ചിത്രമൊരുക്കുന്നത്. ഈ മാസം 9ന് ഭാവന ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഭാവനയുടേതായി ഇനി തിയേറ്ററിലെത്തുന്നതും തഗരുവെന്ന കന്നഡ ചിത്രമാണ്.

ഭാവന വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നു; തിരിച്ചുവരവ് കന്നടസിനിമയിലൂടെ

പുനീത് കുമാറിന്റെ നായികയായി ജാക്കിയിലൂടെയായിരുന്നു ഭാവനയുടെ കന്നഡ അരങ്ങേറ്റം. റോമിയോ കന്നഡയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഭാവനയുടെ ഭര്‍ത്താവായ നവീനായിരുന്നു റോമിയോ നിര്‍മിച്ചത്. മലയാളത്തിലും മികച്ച വേഷങ്ങള്‍ക്കായ് കാത്തിരിക്കുകയാണ് ഭാവന. ആദം ജോണാണ് ഭാവനയുടേതായി മലയാളത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം.