LiveTV

Live

Entertainment

മമ്മൂട്ടിയെ അധിക്ഷേപിച്ചിട്ടില്ല, ഇപ്പോള്‍ മിണ്ടാതിരുന്നാല്‍ ജീവിതകാലം മുഴുവന്‍ മൌനം പാലിക്കേണ്ടി വരും: പാര്‍വ്വതി

മമ്മൂട്ടിയെ അധിക്ഷേപിച്ചിട്ടില്ല, ഇപ്പോള്‍ മിണ്ടാതിരുന്നാല്‍ ജീവിതകാലം മുഴുവന്‍ മൌനം പാലിക്കേണ്ടി വരും: പാര്‍വ്വതി
Summary
സത്യത്തിൽ, ഞാൻ അദ്ദേഹത്തെ നല്ലൊരു നടന്‍ എന്നാണ് വിളിച്ചത്. അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു

കസബ വിവാദം വീണ്ടും കത്തിപ്പടരുമ്പോള്‍ നയം വ്യക്തമാക്കി നടി പാര്‍വ്വതി. താന്‍ മമ്മൂട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ദി സ്ക്രോളിന് നല്‍കിയ ലേഖനത്തിലൂടെ പാര്‍വ്വതി പറഞ്ഞു.

മമ്മൂട്ടിയെ അധിക്ഷേപിച്ചിട്ടില്ല, ഇപ്പോള്‍ മിണ്ടാതിരുന്നാല്‍ ജീവിതകാലം മുഴുവന്‍ മൌനം പാലിക്കേണ്ടി വരും: പാര്‍വ്വതി

മമ്മൂട്ടിയെ അധിക്ഷേപിച്ചിട്ടില്ല

സത്യത്തിൽ, ഞാൻ അദ്ദേഹത്തെ നല്ലൊരു നടന്‍ എന്നാണ് വിളിച്ചത്. അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല. പക്ഷേ, എന്റെ സംഭാഷണം പുറത്തുവന്നപ്പോൾ പാർവ്വതി മമ്മൂട്ടിയെ വിമര്‍ശിച്ചു എന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ തലക്കെട്ട് നല്‍കിയത്. യഥാര്‍ത്ഥത്തില്‍ സിനിമയിലെ സ്ത്രീ വിരുദ്ധതയെ ആണ് ഞാന്‍ വിമര്‍ശിച്ചത്. രണ്ടോ മൂന്നോ പ്രസിദ്ധീകരണങ്ങള്‍ മാത്രമാണ് അതു കൊടുത്തത്. എന്നെ ആക്രമിക്കുന്ന ആളുകൾ മുഴുവൻ റിപ്പോർട്ടും വായിച്ചിരുന്നില്ല. അവർ തലക്കെട്ട് കണ്ടു എന്നെ ആക്രമിക്കാൻ തുടങ്ങി. സിനിമാ രംഗത്തുള്ളവര്‍ പോലും എന്നെ വിമര്‍ശിക്കാന്‍ തുടങ്ങി. ആ വീഡിയോ കണ്ടിരുന്നെങ്കിലും ഇത്തരത്തില്‍ ഒരു വിമര്‍ശം എന്റെ നേര്‍ക്കുണ്ടാകുമായിരുന്നില്ല.

മോശം കാര്യങ്ങളെ അല്ലെങ്കില്‍ സ്ത്രീ വിരുദ്ധതയെക്കുറിച്ച് പറയാന്‍ ഒരു ദൃശ്യം സിനിമാക്കാര്‍ എങ്ങിനെ ഉപയോഗിക്കുന്നുവെന്നാണ് ഞാന്‍ വീഡിയോയില്‍ പറഞ്ഞത്. കഥാപാത്രം ഏതുമാകട്ടെ, നല്ലവനോ വില്ലനോ..അയാളുടെ സ്ത്രീ വിരുദ്ധത ഒരു നല്ല കാര്യമായിട്ടാണോ അതോ മോശം കാര്യമായിട്ടാണോ ചിത്രീകരിക്കുന്നത് എന്നതിലാണ് പ്രശ്നം. അത് നിങ്ങള്‍ ഉപയോഗിക്കുന്ന സിനിമാറ്റിക് വ്യാകരണത്തെ ആശ്രയിച്ചിരിക്കും.

സ്വാധീനത്തിന്റെ മാധ്യമം

സര്‍ഗാത്മക സ്വാതന്ത്ര്യത്തിന് ഞാന്‍ കടിഞ്ഞാണിടുകയാണ് ഞാനെന്നാണ് എനിക്കെതിരെയുള്ള വിമര്‍ശങ്ങളിലൊന്ന്. ആളുകള്‍ പറയുന്നത് സിനിമ വെറും സിനിമ മാത്രമാണെന്നാണ്. ആയിരക്കണക്കിന് ആളുകള്‍ രണ്ടര മണിക്കൂര്‍ ഒരു ഇരുട്ടുമുറിയിലിരുന്നു ചിരിക്കുകയും കരയുകയും കയ്യടിക്കുകയും അതിനോട് താദാത്മ്യം പ്രാപിക്കുകയും ചെയ്യുമ്പോള്‍ അത് അവരുടെ പൊതുബോധത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനമാകുന്നു. ഒരു യാഥാർത്ഥ്യം കാണിക്കാൻ കഴിയും, എന്നാൽ അങ്ങനെ ചെയ്യാൻ അതിനെ മഹത്വപ്പെടുത്തേണ്ട ആവശ്യമില്ല. ആ ഉത്തരവാദിത്വം അതിന്റെ എഴുത്തുകാരനും സംവിധായകനുമാണ്. എല്ലാറ്റിനുമുപരിയായി,ഒരു താരത്തിന് സ്ക്രീനില്‍ എന്തെങ്കിലും പറയാന്‍ കഴിയുമോ എന്ന കാര്യത്തില്‍ എപ്പോഴും പ്രാധാന്യമുണ്ട്. ഈ അവബോധത്തില്‍ നിന്നുമാണ് ഞാന്‍ സംസാരിച്ചത്. എന്റെ എല്ലാ ചിത്രങ്ങളിലും ഈ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഒരു എഴുത്തുകാരനോ സംവിധായകനോ ഇതിന് പ്രശ്നമുണ്ടാക്കിയിട്ടില്ല.

കൂടാതെ, സിനിമയിൽ, വേശ്യാവൃത്തിയും ലൈംഗികതയും വാണിജ്യാവശ്യത്തിനായി ചിത്രീകരിക്കുകയും അത് മഹത്വപ്പെടുത്തുകയും ചെയ്യുമ്പോൾ, അത് എന്താണ് പറയുന്നത്? ഇവിടെ യഥാർത്ഥത്തിൽ എന്താണ് വിറ്റത്? ഒരു വില്ലനെ ഒരു സ്ത്രീവിരുദ്ധനാക്കുമ്പോള്‍ അവൻ ഒരു വില്ലൻ ആണെന്ന് നിങ്ങൾക്കറിയാം. എന്നാല്‍ ഒരു ഹീറോയെ ബിജിഎമ്മിന്റെ അകമ്പടിയോടെ സ്ലോ മോഷനിലൂടെ കാണിക്കുമ്പോള്‍ നിങ്ങള്‍ക്ക് അയാളെപ്പോലെ ആകാന്‍ തോന്നും. അതിനെക്കുറിച്ച് പഠിക്കാൻ കുറച്ചു സമയം എടുക്കും. എന്നാല്‍ നമ്മുടെ സമൂഹത്തെ പരിശോധിക്കുമ്പോള്‍ മനസിലാകും മനുഷ്യ മനസാക്ഷിയെ കലകള്‍ എത്രമാത്രം സ്വാധീനിച്ചുവെന്ന്.

സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ അസഹിഷ്ണുത എത്രമാത്രം വളര്‍ന്നു. സ്വവര്‍ഗാനുരാഗികളെയും ഭിന്നലിംഗക്കാരെയും മോശക്കാരായി ചിത്രീകരിക്കുന്നു. പരിഹാസ കഥാപാത്രങ്ങളാക്കുന്നു. നിറം കുറഞ്ഞവരെയും തടിച്ചവരെയും ഹാസ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു. എനിക്ക് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞാല്‍ ശരിയാണ്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനോട് എനിക്ക് അസഹിഷ്ണുതയാണ്. എനിക്ക് അത്തരം രംഗങ്ങള്‍ കണ്ടിരിക്കാനാവില്ല. ഇത് ഞാനുള്‍പ്പെടുന്നു സിനിമാവ്യവസായമാണ്. അതുകൊണ്ട് അതിനെക്കുറിച്ച് സംസാരിക്കാനുള്ള അവകാശവും എനിക്കുണ്ട്. സ്ത്രീ വിരുദ്ധത നമ്മുടെ സമൂഹത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. അതൊരു തെറ്റാണെന്ന് ആരും മനസിലാക്കുന്നില്ല. പുരുഷന്‍മാര്‍ കളിയാക്കുമ്പോള്‍ സ്ത്രീകള്‍ ലജ്ജയോടെ ചിരിക്കുന്നു.

എന്റെ സിനിമയിലെ വേഷത്തിന്റെയും സിനമയില്‍ ഞാന്‍ ചെയ്ത ലിപ്​ലോക്ക് സീനിനെയുമെല്ലാം വിമര്‍ശിക്കുന്നവരുണ്ട്. സിനിമയില്‍ ഒരു കാമുകനുമായി പരസ്പര സമ്മതത്തോടെ ചെയ്ത ഒരു കാര്യം ഒരു സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം നടത്തുന്നതിനും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിനും തുല്യമാകുന്നത് എങ്ങിനെയാണ്. അതുകൊണ്ട് എനിക്ക് വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നാണ് ചിലരുടെ ധാരണ.
എന്നോട് മൌനം പാലിക്കാന്‍ പറയുന്നവരുണ്ട്. അപ്പോള്‍ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നാല്‍ ജീവിതകാലം മുഴുവന്‍ മൌനം പാലിക്കേണ്ടി വരും.

ഇന്ന് പാശ്ചാത്യരാജ്യങ്ങളില്‍ ആരും ഇത്തരത്തില്‍ മോശപ്പെട്ട പദപ്രയോഗങ്ങള്‍ നടത്താറില്ല. ഒരു പത്ത് വര്‍ഷത്തിന് ശേഷം തീന്‍മേശകളില്‍ ഇത്തരം തമാശകള്‍ പറഞ്ഞാല്‍ ആരും ചിരിക്കില്ല. അതൊന്നും തമാശകളല്ലെന്ന് കരുതുന്ന ഒരു ദിവസം വരും.