LiveTV

Live

Entertainment

ഓണാഘോഷത്തിന് മാറ്റുകൂട്ടി മഞ്ജുവിന്‍റെ നൃത്തം

ഓണാഘോഷത്തിന് മാറ്റുകൂട്ടി മഞ്ജുവിന്‍റെ നൃത്തം
Summary
ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന വേദിയിലാണ് ചിലങ്കയണിഞ്ഞ് മഞ്ജുവെത്തിയത്

തലസ്ഥാന വാസികള്‍ക്ക് മുന്നില്‍ നൃത്തച്ചുവടുകളുമായി മ‍ഞ്ജുവാര്യര്‍. ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന വേദിയിലാണ് ചിലങ്കയണിഞ്ഞ് മഞ്ജുവെത്തിയത്. ഓണാഘോഷത്തിനായി ഒഴുകിയെത്തിയ ആയിരങ്ങള്‍ക്ക് വേറിട്ട അനുഭമാണ് നടനവേദിയില്‍ മഞ്ജു സമ്മാനിച്ചത്

കുച്ചിപ്പുടിയ്ക്കായി ചിലങ്കയണിഞ്ഞെത്തിയ മഞ്ജുവിനെ ഹര്‍ഷാരവത്തോടെയാണ് സദവ് വരവേറ്റത്. ഗണേശസ്തുതിയോടെ തുടക്കം. ഭാവാഭിനയത്തിന്റെ സര്‍വവും പുറത്തെടുത്തപ്പോള്‍ കലാവേദികളിലെ പഴയ മഞ്ജുവാണ് ആസ്വാദകരുടെ ഓര്‍മ്മകളില്‍ ഇരമ്പിയെത്തിയത്.

ഉത്രാടദിനത്തില്‍ അനന്തപത്മനാഭന്റെ മണ്ണില്‍ മഞ്ജുവാര്യര്‍ മതിമറന്നാടിയപ്പോള്‍ സദസ്സില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ സായൂജ്യമടഞ്ഞു.