LiveTV

Live

Entertainment

ആ നടിയോട് എന്താണ് ചെയ്തത്? ദിലീപിനെതിരെ രൂക്ഷ പ്രതികരണവുമായി കങ്കണ

ആ നടിയോട് എന്താണ് ചെയ്തത്? ദിലീപിനെതിരെ രൂക്ഷ പ്രതികരണവുമായി കങ്കണ
Summary
തന്‍റെ ഭാര്യയോട് പരാതി പറഞ്ഞ മലയാളത്തിലെ നടിയോട് ആ നടന്‍ എന്താണ് ചെയ്തത്?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. വിവാഹേതര ബന്ധങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങൾ നോക്കൂ. തന്‍റെ ഭാര്യയോട് പരാതി പറഞ്ഞ മലയാളത്തിലെ നടിയോട് ആ നടന്‍ എന്താണ് ചെയ്തത്? അയാൾ അവളെ ബലാത്സംഗം ചെയ്യാൻ ഏര്‍പ്പാടാക്കി. അവളുടെ വീഡിയോ പ്രചരിപ്പിക്കാന്‍ ചിത്രീകരിച്ചു. പിന്നീട് നടന്നതൊക്കെ നമുക്കറിയാം. ഇത്തരത്തില്‍ പെൺകുട്ടികള്‍ കൊല്ലപ്പെടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. അതുപോലെ തന്‍റെ ജീവനില്‍ പേടിയുണ്ടായിരുന്നുവെന്നും കങ്കണ പറഞ്ഞു.

ഹൃത്വിക് റോഷനുമായുള്ള പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയില്‍ സന്ദേശങ്ങളും ഹൃത്വിക് പുറത്തുവിട്ടെന്ന് കങ്കണ മുന്‍പും പറഞ്ഞിട്ടുണ്ട്. ഹൃത്വിക് തന്നില്‍ നിന്ന് ഒളിച്ചു നടക്കുകയാണ്. അയാളെ നേരില്‍ കാണാന്‍ കാത്തിരിക്കുകയാണ്. തന്നോട് ചെയ്തതിനൊക്കെ ഹൃത്വിക്കും അച്ഛനും മാപ്പ് പറയണം. താന്‍ കുറച്ച് കാലം മിണ്ടാതിരുന്നത് അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് അറിയാനാണ്. കേസ് അങ്ങനെയൊന്നും തീരില്ലെന്നും കങ്കണ പറഞ്ഞു.