LiveTV

Live

Entertainment

ആഢംബരങ്ങളില്ലാതെ പ്രിയാമണിക്ക് രജിസ്റ്റര്‍ വിവാഹം

ആഢംബരങ്ങളില്ലാതെ പ്രിയാമണിക്ക് രജിസ്റ്റര്‍ വിവാഹം
Summary
ഇവന്റ് മാനേജ്മന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജ് ആണ് വരന്‍

കൊട്ടും കുരവയും മറ്റ് ആഢംബരങ്ങളുമില്ലാതെ പ്രശസ്ത തെന്നിന്ത്യന്‍ താരം പ്രിയാമണി വിവാഹിതയായി. ഇവന്റ് മാനേജ്മന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജ് ആണ് വരന്‍. ബംഗളൂരുവില്‍ നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ആഢംബരങ്ങളില്ലാതെ പ്രിയാമണിക്ക് രജിസ്റ്റര്‍ വിവാഹം

ലളിതമായ വേഷവിധാനങ്ങളോടെയായിരുന്നു വധൂരവരന്‍മാര്‍ വിവാഹത്തിനെത്തിയത്. ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു രജിസ്ട്രേഷന്‍ ചടങ്ങുകള്‍ നടന്നത്. വ്യാഴാഴ്ച ബെംഗളൂരിലെ ജെ.പി നഗറില്‍ സിനിമാ രംഗത്തുള്ളവര്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. എലാന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സത്കാരം.

പാലക്കാട് സ്വദേശിനിയായ പ്രിയ 2002ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ എവരേ അട്ടഗാഡു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും പരുത്തിവീരനാണ് പ്രിയയുടെ കരിയര്‍ തിരുത്തിയെഴുതിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം താരത്തെ തേടിയെത്തി. തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരവും പരുത്തിവീരനിലൂടെ പ്രിയക്ക് ലഭിച്ചു. മലയാളത്തില്‍ തിരക്കഥയാണ് പ്രിയയെ ഇഷ്ടതാരമാക്കിയത്. പ്രശസ്ത നടി വിദ്യാ ബാലന്റെ ബന്ധു കൂടിയാണ് പ്രിയാ മണി. കന്നഡ, ഹിന്ദി ഭാഷകളിലും പ്രിയ സാന്നിധ്യമറിയിച്ചിട്ടുണ്ട്.