LiveTV

Live

Entertainment

ചെരിപ്പ് അഴിച്ചുമാറ്റിയില്ല, തെലുങ്ക് താരം അസിസ്റ്റന്റിനെ തല്ലി; വീഡിയോ കാണാം

ചെരിപ്പ് അഴിച്ചുമാറ്റിയില്ല, തെലുങ്ക് താരം അസിസ്റ്റന്റിനെ തല്ലി; വീഡിയോ കാണാം
Summary
കെഎസ് രവികുമാറിന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു സംഭവം

തന്റെ ചെരുപ്പ് അഴിച്ചുമാറ്റാത്തതിനെ തുടര്‍ന്ന് തെലുങ്ക് സൂപ്പര്‍താരം അസിസ്റ്റന്റിനെ തല്ലി. ബാലകൃഷ്ണ നന്ദമൂരിയാണ് ഷൂട്ടിംഗ് സെറ്റില്‍വച്ച് അസിസ്റ്റന്റിനെ തല്ലിയത്.

ചെരിപ്പ് അഴിച്ചുമാറ്റിയില്ല, തെലുങ്ക് താരം അസിസ്റ്റന്റിനെ തല്ലി; വീഡിയോ കാണാം

കെഎസ് രവികുമാറിന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു സംഭവം. രാമോജിറാവു ഫിലിം സിറ്റിയില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ തന്റെ ചെരിപ്പഴിക്കാന്‍ ബാലകൃഷ്ണ ആജ്ഞാപിക്കുന്നത് കാണാം. അടുത്തെത്തിയ അസിസ്റ്റന്റിന്റെ തലക്കാണ് നന്ദമൂരി അടിച്ചത്. അസിസ്റ്റന്റിനെ ബാലകൃഷ്ണ തല്ലുന്ന വീഡിയോ ആരോ ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തതോടെ സംഭവം വൈറലായി. ബാലകൃഷ്ണക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് ഉയരുന്നത്.

ചെരിപ്പ് അഴിച്ചുമാറ്റിയില്ല, തെലുങ്ക് താരം അസിസ്റ്റന്റിനെ തല്ലി; വീഡിയോ കാണാം

വിവാദങ്ങളുടെ സ്ഥിരം തോഴനാണ് ബാലകൃഷ്ണ. താരത്തിന്റെ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമാണ് കുഴപ്പങ്ങള്‍ വരുത്തിവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഗൌതമിപുത്ര ശതകര്‍ണി എന്ന ചിത്രത്തിന്റെ പ്രദര്‍ശനസമയത്ത് തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ ബാലകൃഷ്ണ തല്ലിയിരുന്നു. ഈ വീഡിയോയും ഞൊടിയിട കൊണ്ട് സമൂഹമധ്യത്തിലെത്തിയിരുന്നു. ബാലകൃഷ്ണയുടെ സ്ത്രീ വിരുദ്ധപ്രസ്താവനയും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

ബാലകൃഷ്ണയുടെ 102ാമത്തെ ചിത്രമാണ് കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, ജഗപതി ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍. സി. കല്യാണ്‍ ആണ് നിര്‍മ്മാണം. പൈസ വസൂല്‍ ആണ് ബാലകൃഷ്ണയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം.