LiveTV

Live

Entertainment

ബാഹുബലിയെ കടത്തിവെട്ടാനൊരുങ്ങി രജനിയുടെ 2.0; റിലീസ് 7000 സ്ക്രീനുകളില്‍

ബാഹുബലിയെ കടത്തിവെട്ടാനൊരുങ്ങി രജനിയുടെ 2.0; റിലീസ് 7000 സ്ക്രീനുകളില്‍
Summary
15 ഭാഷകളിലായി 7000 സ്ക്രീനുകളില്‍ ചിത്രമെത്തും

ബാഹുബലിയെ കടത്തിവെട്ടാനൊരുങ്ങി രജനീകാന്തിന്റെ 2.0. 15 ഭാഷകളിലായി 7000 സ്ക്രീനുകളില്‍ ചിത്രമെത്തും. അടുത്ത വര്‍ഷം ജനുവരിയിലാണ് റിലീസ്.

ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമെന്ന റെക്കോര്‍ഡ് ഇത് വരെ ബാഹുബലിക്കായിരുന്നു. എന്നാല്‍ ആ റെക്കോര്‍ഡ് പഴങ്കഥയാക്കാനൊരുങ്ങുകയാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന രജനീകാന്തിന്റെ യന്തിരന്‍ രണ്ടാം ഭാഗമായ 2.0.

നാല് ഭാഷകളിലായി ഇന്ത്യയിലെ 6500 തിയേറ്ററുകളിലാണ് ബാഹുബലി റിലീസ് ചെയ്തത്. എന്നാല്‍ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി 15 ഭാഷകളില്‍ 7000 തിയേറ്ററുകളിലാണ് ഇന്ത്യയില്‍ മാത്രം 2.0 റിലീസ് ചെയ്യുക. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനാണുദ്ദേശിച്ചിരുന്നത്. എന്നാല്‍ റിലീസ് ഇപ്പോള്‍ അടുത്ത വര്‍ഷം മാറ്റിയിരിക്കുകയാണ്. ചിത്രത്തിന്റെ ഡബ്ബിങ് പുരോഗമിക്കുകയാണ്.

ചിത്രത്തില്‍ വില്ലനായെത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. ദക്ഷിണേന്ത്യന്‍ ഭാഷയിലെ അക്ഷയിന്റെ ആദ്യ ചിത്രമാണ് 2.0. ആമി ജാക്സണാണ് നായിക. എ ആര്‍ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്