LiveTV

Live

Entertainment

ജിത്തുജോസഫിന്റെ തിരക്കഥയില്‍ 'ലക്ഷ്യം' ട്രെയിലര്‍ പുറത്ത്    

ജിത്തുജോസഫിന്റെ തിരക്കഥയില്‍ 'ലക്ഷ്യം' ട്രെയിലര്‍ പുറത്ത്    
Summary
ഇന്ദ്രജിത്തും ബിജു മേനോനും ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിത്തുജോസഫ് തിരക്കഥയെഴുതി നവാഗതനായ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ലക്ഷ്യം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രജിത്തും ബിജു മേനോനും ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രമാണ് ലക്ഷ്യം. വനത്തിനുള്ളില്‍വെച്ചാണ് ലക്ഷ്യത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത്. ശിവദയാണ് നായിക. സുധികോപ്പ, ഷമ്മിതിലകന്‍, കിഷോര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.