LiveTV

Live

Entertainment

അവാര്‍ഡുകള്‍ വാരിക്കൂട്ടി ഗപ്പിയും കമ്മട്ടിപ്പാടവും

അവാര്‍ഡുകള്‍ വാരിക്കൂട്ടി ഗപ്പിയും കമ്മട്ടിപ്പാടവും
Summary
അഞ്ച് അവാര്‍ഡുകള്‍ നേടി കാടു പൂക്കുന്ന നേരവും ഗപ്പിയും നാലു അവാര്‍ഡുകള്‍ നേടി കമ്മട്ടിപാടവും മികവ് പുലര്‍ത്തി.

സംസ്ഥാന ചലചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇത്തവണ തിളങ്ങിയത് കാടുപൂക്കുന്ന നേരവും ഗപ്പിയും കമ്മട്ടിപാടവും. അഞ്ച് അവാര്‍ഡുകള്‍ നേടി കാടു പൂക്കുന്ന നേരവും ഗപ്പിയും നാലു അവാര്‍ഡുകള്‍ നേടി കമ്മട്ടിപാടവും മികവ് പുലര്‍ത്തി.

മികച്ച ഛായാഗ്രഹണം, സിങ്ക് സൗണ്ട്, സൗണ്ട് മിക്‌സിങ്, മികച്ച ലാബ്/കളറിസ്റ്റ്, സൗണ്ട് ഡിസൈന്‍ എന്നിങ്ങനെ അഞ്ച് പുരസ്കാരങ്ങളാണ് ഡോക്ടര്‍ ബിജുവിന്റെ കാടുപൂക്കുന്ന നേരം നേടിയത്. ആനുകാലിക രാഷ്ട്രീയം മാവോയിസ്റ്റ് ഭീഷണി സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്നതിലെ പൊരുത്തക്കേടും പൊള്ളത്തരവും ഉന്നയിക്കുന്ന പ്രമേയമാണ് ചിത്രത്തിന്റെത്.

അരക്ക് കീഴ്പോട്ട് തളര്‍ന്ന് കിടക്കുന്ന അമ്മയെ ഒരു കുട്ടിയെ എന്ന പോലെ പരിചരിക്കുന്ന ഗപ്പിയായി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ചേതന്‍ ജയലാല്‍ മികച്ച ബാലതാരമായി. പശ്ചാത്തല സംഗീതം, പിന്നണി ഗായകന്‍, മികച്ച വസ്ത്രാലങ്കാരം, ഛായാഗ്രാഹണം എന്നീ അവാര്‍ഡുകളും ഗപ്പിക്ക് ലഭിച്ചു. വിനായകന് മികച്ച നടനക്കമുള്ള അവാര്‍ഡടക്കം നാല് പുരസ്കാരങ്ങള്‍ കമ്മട്ടിപാടത്തിന് ലഭിച്ചു. മണികണ്ഠന്‍ ആര്‍ ആചാരി സ്വഭാവ നടനുള്ള പുരസ്കാരവും മികച്ച ചിത്രസംയോജനം, കലാസംവിധാനം എന്നിവയാണ് കമ്മട്ടിപാടത്തിന് ലഭിച്ച പുരസ്കാരങ്ങള്‍.