LiveTV

Live

Entertainment

സ്ത്രീവിരുദ്ധതയും ആണധികാരവും: മലയാള സിനിമ ഇനിയെങ്കിലും വഴിമാറി നടക്കുമോ?

സ്ത്രീവിരുദ്ധതയും ആണധികാരവും: മലയാള സിനിമ ഇനിയെങ്കിലും വഴിമാറി നടക്കുമോ?
Summary
നട്ടെല്ലുള്ള, തന്റേടമുള്ള പെണ്ണിനെ ഉള്‍ക്കൊള്ളാനാകുന്ന സംവിധായകനോ തിരക്കഥാ കൃത്തോ മലയാള സിനിമയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം

ആണധികാരം അരങ്ങുവാഴുന്ന മലയാള സിനിമയുടെ പതിവ് കാഴ്ചയാണ് സ്ത്രീ വിരുദ്ധത. ഒരേ സമയം പെണ്‍ ശരീരത്തിന്റെ വാണിജ്യ സാധ്യതകള്‍ തേടുകയും, അതേ സമയം സ്ത്രീയെന്നാല്‍ ശരീരത്തിന്റെ വിശുദ്ധിയാണെന്ന് നിരന്തരം ഓര്‍മ്മിപ്പിക്കുയും ചെയ്യുന്നതാണ് മലയാള സിനിമ ഇന്നു വരെ കണ്ട് സ്ത്രീ കഥാപാത്രങ്ങളില്‍ ഏറെയും

മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതക്ക് അതിന്റെ പിറവിയോളം പഴക്കമുണ്ട്. എങ്കിലും ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം കാണിച്ച സ്ത്രീപക്ഷ രാഷ്ട്രീയം കളറിലേക്കും പിന്നീട് ഡിജിറ്റലിലേക്കും വഴിമാറിയപ്പോള്‍ നഷ്ടമായി തുടങ്ങി.

സ്ത്രീകളോടടുള്ള സദാചാരക്ലാസുകളായി മാറി പല സിനിമകളും. ബലാത്സംഗം ചെയ്യപ്പെടുന്നവളെ കൊന്നും അല്ലെങ്കില്‍ അവസാന നിമിഷം രക്ഷകനായി നായകന്‍ അവതരിച്ചുമായിരുന്നു സിനിമ പെണ്ണുങ്ങളുടെ മാനം കാത്തത്.

90 കള്‍ക്ക് ശേഷം വാണിജ്യ സിനിമകളില്‍ വില്ലന് പുറകെ നായകനും സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറ‍ഞ്ഞ് കയ്യടി വാങ്ങി.

ഐഎസുകാരിയോ നായകനോളം പോന്ന സ്ത്രീ കഥാപാത്രമോ ആകട്ടെ. വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തുകയോ, ചുംബനം കൊണ്ട് കീഴ്‌പ്പെടുത്തുകയോ ചെയ്യുന്ന ആണ്‌കോയ്മകളെയാണ് നമ്മള്‍ കണ്ടു ശീലിച്ചത്.

നട്ടെല്ലുള്ള, തന്റേടമുള്ള പെണ്ണിനെ ഉള്‍ക്കൊള്ളാനാകുന്ന സംവിധായകനോ തിരക്കഥാ കൃത്തോ മലയാള സിനിമയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.

സഹപ്രവര്‍ത്തകക്ക് നേരെ അതിക്രമമുണ്ടായപ്പോള്‍ ഇനി സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന് ചില സിനിമാ പ്രവര്‍ത്തകര്‍ ആണയിട്ടത് മാത്രമാണ്, സ്ത്രീ കഥാപാത്രങ്ങളോടുള്ള മനോഭാവത്തില്‍ മലയാള സിനിമ മാറ്റം വരുത്തുമെന്ന പ്രത്യാശ നല്‍കുന്നത്.