LiveTV

Live

Entertainment

കറുത്തവരോടുള്ള വിവേചനം ചര്‍ച്ച ചെയ്ത് ഞാവല്‍പഴങ്ങള്‍

കറുത്തവരോടുള്ള വിവേചനം ചര്‍ച്ച ചെയ്ത് ഞാവല്‍പഴങ്ങള്‍
Summary
കറുത്തവരെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന സാമൂഹികാവസ്ഥയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

സാമൂഹ്യവിഷയത്തെ ആധാരമാക്കിയെടുത്ത ഞാവല്‍പ്പഴങ്ങള്‍ എന്ന ഹ്രസ്വചിത്രം കൊച്ചിയില്‍ പുറത്തിറക്കി. കറുത്തവരെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന സാമൂഹികാവസ്ഥയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

ഏത് കാലഘട്ടത്തിലും കറുത്തവര്‍ വലിയ സാമൂഹ്യ വിവേചനം നേരിടുന്നുണ്ട്. ഈ വിവേചനത്തെ ചോദ്യചെയ്യുകയാണ് ഞാവല്‍പഴങ്ങള്‍. ജീവയാണ് സംവിധായിക

സിനിമാ മേഖലയില്‍ നേരത്തെ തന്നെയുണ്ടെങ്കിലും ജീവയുടെ ആദ്യ സിനിമയാണ് ഞാവല്‍പഴങ്ങള്‍‍. കമേഴ്സ്യല്‍ സിനിമാ രംഗത്തേക്ക് കടക്കാനെരുങ്ങുകയാണ് സംവിധായിക.